
തിരുവനന്തപുരം; ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് നടക്കാനിരിക്കേ മേളയുടെ ഉദ്ഘാടന ചടങ്ങിലോ, സമാപന ചടങ്ങിലോ എ.ആര്‍ റഹ്മാന്‍ വിശിഷ്‍ടാതിഥിയായേക്കും, ചലച്ചിത്രഅക്കാദമി റഹ്മാനെ സമീപിച്ചതായാണ് വിവരം. എന്നാല്‍ റഹ്മാന്റെ തിരക്കുകള്‍ പരിഗണിച്ചായിരിക്കും അദ്ദേഹം മേളയുടെ ഭാഗമാകുക. താരത്തിന്റെ ഭാഗത്ത് നിന്നും അനുകൂലമായ ഒരു മറുപടി ലഭ്യമായിട്ടില്ല എന്നാണ് വിവരം. തമിഴ് സൂപ്പര്‍ താരം പ്രകാശ് രാജ്, ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കൂട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Post Your Comments