നടന് അബി മലയാള സിനിമയില്‍ നിന്നും ജീവിതത്തില്‍ നിന്നും വിടവാങ്ങി. മിമിക്രി താരമായി വളരുകയും സിനിമയില്‍ സഹനടനായി മാറുകയും ചെയ്ത അബി ഹാസ്യ വേഷങ്ങളില്‍ മുന്‍പന്തിയിലായിരുന്നു. എന്നാല്‍ സിനിമയുടെ മുന്‍നിരയില്‍ എത്താന്‍ അഭിയ്ക്ക് സാധിച്ചില്ല. ആ കുറവ് മകന് പരിഹരിക്കുന്നത് കണ്ടാണ് അബി മരണത്തിനു കീഴടങ്ങിയത്. കിസ്മത്ത് എന്ന ചിത്രത്തിലൂടെ മകൻ ,ഷെയിൻ നിഗം മലയാളത്തിലെ യുവ താരങ്ങളില്‍ ശ്രദ്ധേയനായി മാറി.
മകന് തന്റെ കൈ കൊണ്ട് തന്നെ അവാര്‍ഡു സമ്മാനിക്കാന്‍ ഈ കലാകാരന് കഴിഞ്ഞു. നവംബർ 16ന് ദോഹയിൽ നടന്ന യുവ അവാർഡ് ദാന ചടങ്ങായിരുന്നു അബി പങ്കെടുത്ത അവസാന പൊതുപരിപാടി. മകൻ ഷെയിന്‍ നിഗമിന് പ്രോമിസിംഗ് സ്റ്റാർ പുരസ്കാരം സമ്മാനിക്കാനായിരുന്നു അബി ദോഹയിലെ ചടങ്ങിനെത്തിയത്.
വീഡിയോ
Post Your Comments