CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ജീവിക്കുമ്പോൾ അംഗീകരിക്കാതെ, ജീവൻ പോയീന്ന് ഉറപ്പാകുമ്പോൾ മഹത്വം വിളമ്പുന്നു; കൂട്ടിക്കല്‍ ജയചന്ദ്രന്‍

 

നടനും മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. സിനിമാ നടന്‍ എന്നതിനേക്കാളുപരി അബിയെ പ്രേക്ഷകര്‍ ഓര്‍ക്കുന്നത് വേദിയിലെ താരമായിട്ടാണ്. ഹാസ്യ റോളുകളില്‍ തിളങ്ങിയ അബിയുടെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാലോകം. അബി തങ്ങളെപ്പോലുള്ള കലാകാരന്‍മാര്‍ക്ക് പ്രചോദനമായിരുന്നുവെന്ന് അബിയുടെ സുഹൃത്തും നടനും മിമിക്രി കലാകാരനുമായ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പറയുന്നു. കൂടാതെ ജീവിച്ചിരിക്കുമ്പോള്‍ അംഗീകരിക്കാത്ത സമൂഹം, ജീവന്‍ പോയപ്പോള്‍ മഹത്വം പറയുന്നുവെന്നും ജയചന്ദ്രന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

‘വര്‍ഷങ്ങള്‍ക്ക് മുമ്പു കൂട്ടിക്കല്‍ കൂടി സിനിമാ മോഹവുമായി, ഞാനൊക്കെ എങ്ങനെ സിനിമയിലെത്താന്‍ എന്ന് നിരാശപ്പെട്ട് നടക്കുന്ന കാലം, മമ്മൂട്ടിയുടെ രൂപം ഗംഭീരമായി അനുകരിച്ച്‌ നില്‍ക്കുന്ന ഒരാളെ പത്രത്തില്‍ കണ്ടു. അത് മിമിക്രിയിലേക്കുളള പ്രചോദനമായി. പിന്നയാള്‍ അടുത്ത കൂട്ടുകാരനായി, ഒരുപാട് വേദികളില്‍ ഒന്നിച്ചു! ഒടുവില്‍, ഒറ്റയ്ക്കാക്കി അവന്‍ മാത്രം പോയി… അബി…”

 

shortlink

Related Articles

Post Your Comments


Back to top button