മമ്മൂട്ടി നായകനാകുന്ന പുതിയചിത്രമാണ് ‘മാസ്റ്റര്‍ പീസ്’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന സിനിമ രചിച്ചിരിക്കുന്നത് ഉദയ്കൃഷ്ണയാണ്. ക്യാമ്ബസ് പശ്ചാത്തലമായി ഒരുങ്ങുന്ന ചിത്രം ത്രില്ലടിപ്പിക്കുമെന്ന് ഉറപ്പാണ്. ചിത്രത്തില്‍ ഉണ്ണി മുകുന്ദന് പ്രധാനവേഷത്തില്‍ എത്തുന്നു. മൂന്ന് നായികമാരാണുള്ളത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് താനെന്ന് നടി വരലക്ഷ്മി ശരത്കുമാര് ഫേസ്ബുക്കിലൂടെ അറിയിച്ചു.
മമ്മൂട്ടിയുടെ കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ താരമാണ് വരലക്ഷ്മി. മാസ്റ്റര്‍ പീസില്‍ വരലക്ഷ്മിയെ കൂടാതെ രണ്ടു നായികമാര്‍ കൂടിയുണ്ട്. ഭവാനി ദുര്‍ഗ്ഗ എന്ന ഐപിഎസ് ഓഫീസറായാണ് വരലക്ഷ്മി എത്തുന്നത്. സിനിമയുടെ അണിയണപ്രവര്‍ത്തകര്‍ക്കും മമ്മൂട്ടിയ്ക്കും നന്ദിയെന്ന് പറഞ്ഞ് കൊണ്ടാണ് വരലക്ഷമിയുടെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത് .
ചിത്രീകരണവേളയിലെ ചില ചിത്രങ്ങളും താരം ആരാധകര്‍ക്ക് വേണ്ടി പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാകഥാപാത്രത്തെയാണ് വരലക്ഷ്മി അവതരിപ്പിക്കുന്നത്. അജയ് വാസുദേവിന്റെ ആദ്യ ചിത്രമായ രാജാധിരാജയുടെ തിരക്കഥയൊരുക്കിയ ഉദയ് കൃഷ്ണ തന്നെയാണ് മാസ്റ്റര്‍പീസിന്റേയും തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
Post Your Comments