ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ഒടിയന്. ബിഗ് ബി ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത മോഹന്‍ലാലിനൊപ്പം തെന്നിന്ത്യന്‍ താരം പ്രകാശ് രാജ് എത്തിയതിന് പിന്നാലെ മലയാളത്തിലെ നരേനും ചിത്രത്തില്‍ എത്തുന്നുവെന്നാണ്.
ചിത്രത്തിന്റെ ആദ്യ ഷെഡ്യൂല്‍ വാരണാസിയിലും രണ്ടാമത്തെ ഷെഡ്യൂല്‍ തേന്കുറിശ്ശിയിലുമാണ് ചിത്രീകരണം നടക്കുന്നത്. സിനിമയില്‍ രസകരമായ ഒരു കഥാപാത്രമാണ് താന്‍ അവതരിപ്പിക്കുന്നത് നരേന് പറഞ്ഞു. മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പൃഥിരാജിന്റെ ആദം ജോണിലാണ് നരേന് അവസാനമായി വേഷമിട്ടത്.
Post Your Comments