മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരൂം ശബരിമലയിലോ?

സിനിമാ താരങ്ങള്‍ മല ചവിട്ടുന്നത് ഒട്ടുമിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ശബരിമല സീസണിലെ മകരവിളക്കിനു നടന്‍ ജയറാമും ബോളിവുഡ് താരം വിവേക് ഒബ്രോയിയും അയ്യപ്പനെ കാണാനെത്തുന്നത് വളരെയധികം പ്രാധാന്യത്തോടെ മീഡിയ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. അപ്പോള്‍ മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ ശബരിമല സന്നിധിയില്‍ എത്തിയാല്‍ പറയണോ?അങ്ങനെയുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. മോഹന്‍ലാല്‍ ശബരിമലയില്‍ എന്ന് പറഞ്ഞു പ്രചരിക്കുന്ന ചിത്രം രണ്ടു  വര്‍ഷം മുന്‍പുള്ളതാണ്. 2015-ല്‍ ശബരിമലയില്‍ സന്ദര്‍ശനം നടത്തിയ മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്, മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരിനെയും ചിത്രത്തില്‍ കാണാം.

Share
Leave a Comment