Latest NewsMollywoodNEWS

‘എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല’ ! മാധ്യമ പ്രവർത്തകർക്ക് കാവ്യാ മാധവന്റെ മറുപടി

കൊച്ചി : മലയാളത്തിലെ താര ദമ്പതികൾ ദിലീപിന്റെയും കാവ്യാ മാധവന്റെയും ഒന്നാം വിവാഹ വാർഷികമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ വാര്‍ഷിക ദിവസം ആശംസകള്‍ അറിയിക്കാന്‍ വിളിച്ചവരുടെ കൂട്ടത്തില്‍, ചില മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. ചില ചാനലുകാര്‍ക്ക് വിവാഹ വാര്‍ഷിക ദിവസം കാവ്യയുടെ എന്തെങ്കിലും കമന്റുകള്‍ വേണം.ക്യാമറയ്ക്ക് മുന്നില്‍ ബുദ്ധിമുട്ടാണെങ്കില്‍ ഫോണിലെങ്കിലും മതിയെന്നായി ചിലര്‍. വിവാഹ വാര്‍ഷികം ആശംസിക്കാന്‍ ലൈവില്‍ വിളിക്കുമ്പോള്‍ ഒരു നന്ദി.അത്രയും മതിയെന്ന് പ്രമുഖ മലയാളം ചാനലിന്റെ റിപ്പോര്‍ട്ടര്‍ ആവശ്യം അറിയിച്ചു.

നിങ്ങള്‍ ലൈവിനിടെ വിളിച്ച് വിവാഹ വാര്‍ഷികാശംസകള്‍ അറിയിക്കും. അപ്പോള്‍ ഞാന്‍ നന്ദി പറയും. ഉടനെ വരും അടുത്ത ചോദ്യം, ഇന്നത്തെ പരിപാടികളെന്തൊക്കെയാണെന്ന്. അതിനും ഞാന്‍ ഉത്തരം പറഞ്ഞാല്‍ നിങ്ങള്‍ ദിലീപേട്ടന്റെ കേസിനെ കുറിച്ച് ചോദിക്കും. പിന്നെ ചോദ്യങ്ങളോടെ ചോദ്യങ്ങളാവും. വേണ്ട ചേട്ടാ.. എന്നെ കരയിപ്പിച്ചിട്ട് നിങ്ങള്‍ നിങ്ങളുടെ വ്യൂവര്‍ഷിപ്പ് കൂട്ടേണ്ട. എന്റെ ഒരു നല്ല ദിവസം മോശമാക്കാന്‍ സമ്മതിക്കില്ല. ആ പരിപാടി ഇനി നടക്കില്ല കാവ്യ വളരെ വ്യക്തമായി കാര്യം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button