ബോളിവുഡിലെ താര സുന്ദരി ദീപിക ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ്. പത്മാവതിയെന്ന ചിത്രത്തിന്റെ പേരില്‍ മാത്രമല്ല ദീപിക ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. കിംഗ് ഖാന് ഷാരൂഖിന് മുന്നില്‍ ദീപിക പൊട്ടിക്കരഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബാത്തെയ്ന്‍ വിത്ത് ബാദ്ഷ എന്ന പ്രത്യേക പരിപാടിയിലാണ് സംഭവം.
പരിപാടിയില്‍ ദീപികയുടെ മാതാവ് ഉജ്ജല പദുക്കോണ്‍ അയച്ച കത്ത് ഷാരൂഖ് വായിച്ചതോടെയാണ് ദീപിക പൊട്ടിക്കരഞ്ഞത്. ജീവിതത്തില്‍ തന്റെ മകള്‍ നേടിയ വിജയത്തെ അഭിനന്ദിച്ച് തുടങ്ങുന്ന കത്തില്‍ വ്യക്തിപരമായതും തൊഴില്പരമായതുമായതെല്ലാം എന്തെന്ന് വേര്‍തിരിച്ചറിയാനുള്ള തിരിച്ചറിവ് തന്റെ മകള്‍ക്ക് ലഭിച്ചതില്‍ അഭിമാനിക്കുന്നുണ്ടെന്നും എഴുതിയിട്ടുണ്ട്.
Post Your Comments