സിനിമ എല്ലാവറെയും മോഹിപ്പിക്കുന്ന ഒന്നാണ്. സിനിമയില്‍ സംവിധായകനോ തിരക്കഥാകൃത്തായോ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ കുറവല്ല. അതിനായി അവര്‍ക്ക് പല വാതിലുകളിലും മുട്ടേണ്ടി വരും, ചിലത് തുറക്കും. ചിലരാണെങ്കില്‍ മുഖം പോലും തരില്ല. എന്നാല്‍ അതില്‍ നിന്ന് ഏറെ വ്യത്യസ്തനാണ് തമിഴ് നടന്‍ വിജയ് സേതുപതി. കഥ പറയാനാഗ്രഹിച്ച് സേതുപതിക്ക് സന്ദേശമയച്ച ബിബിന്‍ മോഹന്‍ എന്ന യുവാവിന്റെ അനുഭവം ഇതിനുദാഹരണമാണ്. ഇത്രയും വലിയ താരത്തില്‍ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത മറുപടിയാണ് തനിക്ക് ലഭിച്ചതെന്ന് ബിബിന്‍ പറയുന്നു. ഫെയ്‌സ്ബുക്കിലാണ് ബിബിന്‍ തന്റെ അനുഭവം പങ്കുവയ്ച്ചിരിക്കുന്നത്.
ബിബിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
ഇന്നൊരു ഞെട്ടല്‍ ഉണ്ടാക്കിയ ദിവസം ആണ്… ഒരു സിനിമാപ്രേമി എന്ന നിലയ്ക്കും കുറച്ചു എഴുതുന്ന ആള്‍ എന്ന നിലയ്ക്കും…. കുറച്ചു ദിവസം ആയി സൗത്ത് ഇന്ത്യ തന്നെ ആരാധിക്കുന്ന നടന്മാരില്‍ ഒരാള്‍ ആയ ഈ മനുഷ്യനോട് ഒരു സബ്ജക്ട് പറയാന്‍ ശ്രമം തുടങ്ങിയിട്ട് . . കഴിഞ്ഞ ഓണത്തിന് മാതൃഭൂമിയില്‍ പുള്ളിയെ കൊണ്ട് വന്ന ടീമിലെ അനൂപേട്ടന്‍ (അനൂപ് പൊന്നാനി) ആണ് കഥയൊക്കെ കേട്ടപ്പോ നീ ധൈര്യം ആയിട്ട് വിളിക്കട ..ഇത് അങ്ങേരു തകര്‍ക്കും ….എന്നും പറഞ്ഞു മാനേജരുടെ നമ്പര്‍ തന്നത്.
കോണ്‍ടാക്ട് ചെയ്തപ്പോ വെയിറ്റ് ചെയ്യേണ്ടി വരും എന്ന രീതിയില്‍ ഉള്ള മറുപടി കിട്ടി… സ്ഥിരം ആയി കേള്‍ക്കുന്ന കാര്യം ആയതു കൊണ്ട് പുതുമ ഒന്നും തോന്നിയില്ല… പക്ഷെ പിന്നെ ഒരു അറിവും ഇല്ലായിരുന്നു… ഇന്ന് വിളിച്ചു നോക്കി രാവിലെ.. കിട്ടുന്നില്ല. .. മെസേജ് ഇട്ടു നോക്കി…. അനൂപേട്ടനെ വിളിച്ചു പറഞ്ഞു ഇന്നും ഒരു മെസേജ് അയച്ചിട്ടുണ്ട് എന്ന്… പുള്ളി പറഞ്ഞു.. നീ നോക്കിക്കോ ഉറപ്പായും ഒരാഴ്ചക്കുള്ളില്‍ നിന്നെ കോണ്‍ടാക്ട് ചെയ്യും… എന്നൊക്കെ…
ഓക്കേ എന്നും പറഞ്ഞു നമ്മള് നമ്മുടെ പണിക്കു പോയി. ഉച്ചക്ക് വാട്‌സ് ആപ്പ് നോക്കുമ്പോ ഒരു നമ്പറില്‍ നിന്നും വോയ്സ് മെസേജ് വന്നു കിടക്കുന്നു. തുറന്നു 13 സെക്കന്‍ഡ് നീളം ഉള്ള ഒരു വോയ്സ്. ..! വോയ്സ് എടുത്തു കേട്ടപ്പോ ഒരു മിന്റ് ഞെട്ടി നിന്ന്..വീണ്ടും കേട്ട്… വിജയ് സേതുപതിയുടെ ശബ്ദം….
‘ഹായ് ബിബിന്‍… സോറി ബ്രദര്‍ …ഐ ഹാവ് ടൂ മെനി കമ്മിറ്റ്‌മെന്റ്‌സ് ..ടോട്ടാലി ബിസി..കഥ കേക്കവേ ടൈം ഇല്ലേ….സോറി… സോറി ബ്രദര്‍ ….ആന്‍ഡ് ഓള്‍ ദി ബെസ്റ്റ്..’
ആരും അല്ലാത്ത ഒരാളോട് എന്തിനാണ് ഇത്ര അധികം സോറി പറയാന്‍ അയാള്‍ക്ക് ഉള്ള ആ മനസ്..അതാണ് ഈ പോസ്റ്റ് ഇടാന്‍ പ്രേരിപ്പിച്ചത്… ഇവിടെ പലര്‍ക്കും അനുഭവം കാണും (എനിക്കും) സിനിമയില്‍ ആള്‍കൂട്ടത്തില്‍ ഒരു സീനില്‍ കണ്ടാല്‍ പോലും പിന്നെ എല്ലാവരോടും അഹങ്കാരവും ജാഡയും കോംപ്ലക്സും കാണിക്കുന്നവരുടെ ഇടയില്‍ ഇപ്പോള്‍ സിനിമയില്‍ ഒന്നും അല്ലാത്ത ഒരു കഥ പറയാന്‍ അവസരം ചോദിച്ച ഒരു സാധാരണ ആളായ ഒരു ബിബിനോട് ഇത്രയും സോറിയൊക്കെ പറഞ്ഞു പുള്ളിയുടെ സംസാരം …സിമ്പിള്‍ ആയി കണ്ടില്ല എന്ന് നടിച്ചു ഒഴിവാക്കാം ആയിരുന്ന ഒരു സംഭവം മാത്രം ആണ് ആ നടന് എന്റെ ഒക്കെ കാര്യം…. പക്ഷെ സിമ്പിള്‍ ആയി ഒഴിവാക്കാതെ..മാനേജരെ കൊണ്ട് പോലും പറയിക്കാതെ…ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൊടുക്കാവുന്ന ‘റെസ്പെക്ട് ‘ വലിപ്പ ചെറുപ്പം നോക്കാതെ കാണിച്ച അയാളോട് തിരിച്ചു ഞാന്‍ എന്താണ് പറയേണ്ടത് എന്നറിയില്ല…. നമ്മളോട് എന്തോ തെറ്റ് കാണിച്ച പോലെ ആയിരുന്നു ആളുടെ സംസാരം….. കഷ്ടപ്പെട്ടു കേറി വന്നതിന്റെ ഒരു സ്‌നേഹം അയാള്‍ക്ക് എല്ലാവരോടും ഉണ്ട്…. എന്നെങ്കിലും ഒരു ദിവസം അങ്ങേരെ കാണും..ഇന്നത്തോടെ അത് ഉറപ്പിച്ചു ….
Post Your Comments