കല്യാണി പ്രിയദര്‍ശനും സാറയ്ക്കും ജാന്‍വിയ്ക്കും പിന്നാലെ മറ്റൊരു താരപുത്രി കൂടി സിനിമയിലേക്ക്. നടന് ചങ്കെ പാണ്ഡെയുടെ മകള്‍ അനന്യ പാണ്ഡെയാണ് ബോളിവുഡില്‍ അരങ്ങേറ്റത്തിന് തയ്യാറെടുക്കുന്നത്. കരൺ ജോഹറിന്റെ സംവിധാന മികവിൽ ഒരുങ്ങിയ സ്റ്റുഡന്റ് ഒഫ് ദ ഇയർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് അനന്യയുടെ അരങ്ങേറ്റം.
വരുൺ ധവാൻ, സിദ്ധാർത്ഥ് മൽഹോത്ര, ആലിയ ഭട്ട് എന്നിവരായിരുന്നു സ്റ്റുഡന്റ് ഒഫ് ദ ഇയറി ആദ്യ ഭാഗത്തിലെ താരങ്ങൾ. ചിത്രത്തിന്റെ ഓഡിഷനിൽ അനന്യ പങ്കെടുത്തിരുന്നു കരൺ ജോഹർ, ടൈഗർ ഷ്രോഫ്, ചിത്രത്തിന്റെ സംവിധായകൻ പുനീത് മൽഹോത്ര എന്നിവരും ഓഡിഷൻ സമയത്ത് ഉണ്ടായിരുന്നു. ആദ്യ ഭാഗത്തിൽ ആലിയ പറഞ്ഞ ഡയലോഗ് അനായാസമായി അവതരിപ്പിച്ച അനന്യയെ നായികയാക്കാൻ കരൺ തീരുമാനിക്കുകയായിരുന്നുവെന്നാണ് വാര്‍ത്തകള്‍.
Post Your Comments