BollywoodCinemaGeneralIndian CinemaInternationalLatest NewsNEWSWOODs

ഈ ക്രൂരതകള്‍ അവസാനിപ്പിക്കണം; വൈറലായി നടിയുടെ കുറിപ്പ്

 

ലോകത്തെ ക്രൂരമായ ചില കാഴ്ചകള്‍ ആരെയും വേദനിപ്പിക്കും. മാനുഷിക പരിഗണന പോലും ലഭിക്കാതെ ലിബിയയിലെ ജനങ്ങള്‍ അനുഭവിക്കുന്നത് ആര്‍ക്കും സഹിക്കാന്‍ കഴിയാത്ത ക്രൂരതകളാണ്. ലോകം വികസനത്തിന്റെ പാതയില്‍ നില്‍ക്കുമ്പോഴും തുടരുന്ന ഈ കൃരതകള്‍ അവസാനിപ്പിക്കണമെന്ന് നടി എമി ജാക്സണ്‍.

2017ലും തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ ക്രൂരതകള്‍ അവസാനിപ്പിക്കണമെന്നും , അതിനായി സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് എമി ജാക്സണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ് . ”എന്റെ ഹൃദയം തകരുകയാണ് , ലോകം പ്രതികരിക്കാത്തത് എന്തുകൊണ്ടാണ് , ഒരു വംശവും മറ്റൊന്നിനേക്കാള്‍ ശ്രേഷ്ഠമല്ല . ഈ സന്ദേശം ലോകമുടനീളം പ്രചരിപ്പിക്കാനും ഇവരെ സഹായിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്. നമ്മള്‍ ഇത് അവസാനിപ്പിച്ചേ തീരൂ.”. എമി സൂചിപ്പിച്ചു.

shortlink

Related Articles

Post Your Comments


Back to top button