GeneralNEWS

“വിവാഹത്തിനു ശേഷം ഇങ്ങനെ ചെയ്യുന്നത് വേറെ അസുഖമാണ്” ; നടി ജ്യോതി കൃഷ്ണ

തന്നെയും,തന്റെ കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യാജ പ്രൊഫൈലിനെതിരെ നടി ജ്യോതി കൃഷ്ണ. ശ്രീഭദ്ര എന്ന വ്യാജ അക്കൗണ്ടില്‍ നിന്നാണ് നടി ജ്യോതി കൃഷണയെ പരാമര്‍ശിച്ചു കൊണ്ട് മോശപ്പെട്ട മെസേജുകള്‍ വരുന്നത്. കഴിഞ്ഞ ആഴ്ചയായിരുന്നു ജ്യോതി കൃഷ്ണയുടെ വിവാഹം. നടി രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദരാജയെയാണ് ജ്യോതി വിവാഹം ചെയ്തത്. തന്നെ മോശമായി ചിത്രീകരിച്ച വ്യാജ അക്കൗണ്ടിനെ രൂക്ഷമായി ഭാഷയില്‍ വിമര്‍ശിച്ചു കൊണ്ടായിരുന്നു ജ്യോതി കൃഷ്ണ ഫേസ്ബുക്ക് വീഡിയോയിലെത്തിയത്.

“കല്യാണം കഴിഞ്ഞശേഷം ഇങ്ങനെ ചെയ്യുന്നത് വേറെ അസുഖമാണ്. ഇത് ചെയ്യുന്ന ചേട്ടന്റെയോ ചേച്ചിയുടെയോ ഉദ്ദേശം എന്താണെന്ന് അറിയില്ല. അതെന്തായാലും നടക്കില്ല. വിവാഹം കഴിച്ച ഒരു പെണ്‍കുട്ടിയുടെ ഏറ്റവും വലിയ ശക്തി ഭര്‍ത്താവിന്റെ പിന്തുണയാണ്. ഇക്കാര്യത്തില്‍ എനിക്ക് ഭര്‍ത്താവിന്റെയും ഭര്‍ത്താവിന്റെ കൂട്ടുകാരുടെയും പിന്തുണ ലഭിക്കുന്നുണ്ട്. മെസ്സേജ് അയക്കുന്നവരോട് പോയി ചാവാനാണ് അവര്‍ പറയുന്നത്.

വീഡിയോയുടെ പൂര്‍ണ്ണരൂപം

shortlink

Related Articles

Post Your Comments


Back to top button