സിനിമയില്‍ നായകന്മാര്ക്ക് ചെയ്യാന്‍ കഴിയുന്നതൊക്കെ നായികമാര്‍ക്കും ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് തൃഷ. സാഹസിക രംഗങ്ങള്‍ ഡ്യൂപ്പിനെ വയ്ക്കാതെ സ്വന്തമായി ചെയ്യുന്ന ഒട്ടേറെ നടന്മാര് തെന്നിന്ത്യയിലുണ്ട്, അങ്ങനെയുള്ള നടന്മാരുടെ പട്ടികയില്‍ ഇടം പിടിക്കുകയാണ് കോളിവുഡ് താരം തൃഷ. തന്റെ പുതിയ ചിത്രത്തില്‍ ഡ്യൂപ്പ് ഇല്ലാതെ ഫൈറ്റ് രംഗങ്ങള്‍ ഒറ്റയ്ക്ക് ചെയ്തുകൊണ്ട് തൃഷ സിനിമാ സെറ്റിലുള്ളവരെ അമ്പരപ്പിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് തൃഷ അഭിനയിക്കുന്നത്. ഡോക്ടറെ ഒരു സംഘം വനത്തിനുള്ളിലേക്ക് തട്ടികൊണ്ട് പോകുകയും അവരില്‍ നിന്ന് രക്ഷപ്പെടാന്‍ നായിക നടത്തുന്ന പരിശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഡ്യൂപ്പിനെ ഉപയോഗിക്കേണ്ട പല അവസരങ്ങളിലും തൃഷ തന്നെ മുന്‍കൈയെടുത്തു അവരെ ഒഴിവാക്കുകയായിരുന്നു. ചിത്രത്തിലെ അതിസാഹസിക രംഗങ്ങള്‍ താന്‍ തന്നെ ചെയ്തോളാം എന്ന് പറഞ്ഞു താരം ധൈര്യപൂര്‍വ്വം മുന്നോട്ടു വരികയായിരുന്നു
Post Your Comments