സിനിമാ ലോകം ഗോസിപ്പുകളുടെ ഒരിടമാണ്. താരങ്ങൾ അറിഞ്ഞതും അറിയാത്തതുമായ പലകാര്യങ്ങളും താരങ്ങളുടെ പേരിൽ പ്രചരിക്കാറുണ്ട്. അങ്ങനെ ഒരു വാർത്തയാണ് നടൻ ഷാഹിദ് കപൂറിന്റെ പേരിൽ പ്രചരിച്ചിരുന്നത്. നടി കത്രീനാ കൈഫിനോടൊപ്പം അഭിനയിക്കുന്നതില്‍ നടന് താല്പര്യമില്ലെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒടുവില്‍ വാർത്തയുടെ സത്യാവസ്ഥ വ്യക്തമാക്കി നടൻ ഷാഹിദ് കപൂർ രംഗത്തെത്തി. തീര്‍ത്തും അസംബന്ധമാണ് ഈ വാര്‍ത്തയെന്നാണ് ഷാഹിദിന്റെ പ്രതികരണം.
ശ്രീ നാരായണ്‍ സിങ് സംവിധാനം ചെയ്യുന്ന ഷാഹിദ് കപൂര്‍, കത്രീനാ കൈഫ് പ്രധാന വേഷങ്ങളിലെത്തുന്ന ബത്തി ഗുല്‍ മീറ്റര്‍ ചലൂവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നത്. ഉയര്‍ന്നുവരുന്ന വൈദ്യുതി നിരക്ക് പോലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കേന്ദ്രീകരിച്ചുള്ള കഥ പറയുന്ന ചിത്രത്തില്‍ വക്കീലായാണ് ഷാഹിദ് വേഷമിടുന്നത്. പത്മാവതിക്ക് ശേഷം ഷാഹിദ് അഭിനയിക്കുന്ന ചിത്രത്തില്‍ നായികയായെത്തുന്ന കത്രീനയുമായിചേര്ത്ത് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ക്ക് ഇതോടെ ഷാഹിദ് തന്നെ വിരാമമിട്ടു.
Post Your Comments