ബോളിവുഡിലെ സൂപ്പർ താരമാണ് സൽമാൻ ഖാൻ. നായകനായി തിളങ്ങുമ്പോഴും ഇഴുകിച്ചേർന്നുള്ള അഭിനയത്തിൽ നിന്നും മാറി നിന്നുകൊണ്ട് തന്റെതായ ഒരു വ്യക്തിത്വം സൃഷ്ടിച്ചെടുക്കാൻ സല്മാന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകനാണ് താരം. ഈ പരിപാടിക്കിടയിൽ കാണിക്കുന്ന ഗർഭധാരണ ഉറയുടെ പരസ്യത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് സൽമാൻ
ബോളിവുഡിന്റെ ഹോട്ട് താരം ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ ഗ്രോവറും ഒന്നിച്ചഭിനയിച്ച ഗര്‍ഭനിരോധന ഉറയുടെ പരസ്യം ബിഗ് ബോസ് പരിപാടിക്കിടയിൽ കാണിക്കുന്നത് ശരിയല്ലെന്നാണ് സൽമാൻ പറയുന്നത് . അതീവ ലൈംഗിക പ്രസരമുള്ള പരസ്യം കുടുംബപ്രേക്ഷകരെ അസ്വസ്ഥരാക്കുമെന്നാണ് സല്‍മാന്‍ അഭിപ്രായപ്പെടുന്നത്. നിരവധി പേര്‍ കുടുംബവുമൊന്നിച്ചു കാണുന്ന പരിപാടിയാണ് ബിഗ് ബോസ്. ഇതില്‍ ചെറിയ കുട്ടികളും ഉള്‍പ്പെടും അങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അശ്ലീല പരസ്യങ്ങള്‍ കാണിക്കുന്നത് ശരിയല്ലെന്നും സല്‍മാന്‍ പറയുന്നു. അതുകൊണ്ട് തന്നെ താന്‍ അവതാരകനായെത്തുന്ന ടി.വി ഷോ ബിഗ് ബോസ്സില്‍ നിന്നും ഈ പരസ്യം നീക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് താരം.
Post Your Comments