
നിവിന്‍ പോളി അഭിനയിക്കുന്ന തമിഴ് ചിത്രം ‘റിച്ചി’ ഡിസംബര്‍ എട്ടിനാണ് പ്രദര്‍ശനത്തിനെത്തുന്നത്. ‘റിച്ചി’ ഒരു അന്യഭാഷ ചിത്രമായതിനാല്‍ ഭാഷയുടെ കാര്യത്തില്‍ തനിക്ക് ഒരു ബുദ്ധിമുട്ട് തോന്നിയിരുന്നുവെന്നും, പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ ഭാഷ ഒരു തടസമാകരുതെന്നും നിവിന്‍ വ്യക്തമാക്കി. ഈ ചിത്രം മലയാളത്തിലായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചതായും നിവിന്‍ പൊളി പറയുന്നു. ഒടുവില്‍ ഗൗതം രാമചന്ദ്രന് എന്ന സംവിധായകനോട് ഇങ്ങനെ ഒരു ചിത്രം മലയാളത്തില്‍ എടുക്കണമെന്നു നിവിന്‍ തുറന്നു പറയുകയും ചെയ്തു.
വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ചിത്രത്തിലേത് ഇതുവരെയും ആരും അവതരിപ്പിച്ചിട്ടില്ലാത്ത ഒരു സ്റ്റൈല്‍ അത് കൊണ്ടാണ് ഈ സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്, , സിനിമ എത്രമാത്രം വിജയിക്കുമെന്നത് പ്രവചിക്കാനാകില്ലെന്നും പക്ഷെ പ്രേക്ഷകര്‍ ഒരിക്കലും ഈ ചിത്രത്തെ പൊട്ടപ്പടം എന്ന് വിളിക്കില്ലെന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു നിവിന്റെ പ്രതികരണം.
Post Your Comments