CinemaGeneralIndian CinemaLatest NewsMollywoodNEWSTollywoodWOODs

ആ കുടുംബവുമായുള്ള ബന്ധമാണ് അതിനു കാരണം; കല്യാണി പ്രിയദർശൻ

മലയാളത്തിന്റെ പ്രിയ സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും മകളാണ് കല്യാണി. സംവിധായക കുപ്പായത്തിലൂടെ സിനിമ മേഖലയിലേയ്ക് എത്തിയ കല്യാണി ഇപ്പോൾ അഭിനയ രംഗത്തേയ്ക്ക് ചുവടുറപ്പിച്ചിരിക്കുന്നു. എന്നാൽ മലയാളത്തിൽ അല്ല കല്യാണിയുടെ നായിക അരങ്ങേറ്റം. അതിനെക്കുറിച്ച് തരാം പറയുന്നതിങ്ങനെ -“എന്റെ ആഗ്രഹം മലയാളത്തിലൂടെ തുടങ്ങണമെന്നായിരുന്നു. പക്ഷേ നാഗാര്‍ജ്ജുനയെ പോലുള്ള ഒരാള്‍ വിളിച്ചപ്പോള്‍ ഞങ്ങള്‍ക്ക് നോ എന്ന് പറയാനാകില്ല. അത്രയേറെ അടുപ്പമാണ് ആ കുടുംബവുമായിട്ടുള്ളത്…”

തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനായെത്തുന്ന ഹലോ എന്ന ചിത്രത്തിലൂടെയാണ് കല്യാണി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തെന്നിന്ത്യന്‍ താരം നാഗാര്‍ജുനയുടെ ഇളയ മകന്‍ അഖില്‍ അക്കിനേനിയുടെ നായികയായാണ് കല്യാണി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. വിക്രം കുമാറാണ് ചിത്രത്തിന്റെ സംവിധാനം. നാഗാര്‍ജ്ജുനയുടെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ്ണ സ്റ്റുഡിയോസിലാണ് ഹലോ നിര്‍മ്മിക്കുന്നത്.

വിക്രമും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇരുമുകനില്‍ ആനന്ദ് ശങ്കറിന്റെ സംവിധാന സഹായിയായി കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button