മലയാളത്തിന്റെ വാനമ്പാടി കെഎസ് ചിത്ര നമ്മുടെയൊക്കെ മനസ്സില്‍ ഇടം പിടിക്കുന്നതിനു കാരണം ഗാനാലാപനം മാത്രമല്ല. നല്ല പെരുമാറ്റം കൊണ്ട്കൂടിയാണ് ചിത്രയെ നമ്മള് ഇത്രയധികം ആരാധിക്കുന്നത്. നിഷ്കളങ്കയായ ചിരിയാണ് ചിത്രയെന്ന ഗായികയുടെ ഭംഗി. ഒരു വിവാദങ്ങളിലുംപ്പെടാതെ വളരെ നിശബ്ദമായി നീങ്ങുന്ന പ്രകൃതക്കാരിയാണ് കെ.എസ് ചിത്ര, എന്നാല്‍ മുന്‍പൊരിക്കല്‍ കെ.എസ് ചിത്രയെയും മാധ്യമങ്ങള്‍ ഉപദ്രവിക്കാതെ വിട്ടില്ല.
സിനിമയില്‍ ടൈറ്റില്‍ കാര്‍ഡ് കാണിക്കുമ്പോള്‍ സംഗീത വിഭാഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആദ്യം കാണിക്കുന്നത് നന്നായിരിക്കുമെന്നും, സിനിമയ്ക്ക് ശേഷം കാണിച്ചാല്‍ അതാരും ശ്രദ്ധിക്കാതെ പോകുമെന്നുമായിരുന്നു അന്ന് ചിത്ര പറഞ്ഞത്, എന്നാല്‍ ചിത്രയുടെ ഈ പ്രസ്താവനയെ മാധ്യമങ്ങള്‍ വളച്ചൊടിച്ച് മറ്റൊരു തരത്തിലാക്കി. സിനിമയില്‍ ഗാനങ്ങള്‍ ആലപിച്ചവരെ കുറിച്ച് ടൈറ്റിലില്‍ പരാമര്‍ശിക്കുമ്പോള്‍ “തന്റെ പേര് ആദ്യം വരണമെന്നും, അതിനു ശേഷമേ കെ.ജെ യേശുദാസിന്റെ പേര് പോലും വരാവൂ” എന്ന് ചിത്ര പറഞ്ഞതായി ചില മാധ്യമങ്ങള്‍ എഴുതി. മാധ്യമങ്ങള്‍ പ്രചരിപ്പിച്ച പൊള്ളയായ ഈ വിവാദങ്ങള്‍ക്കൊന്നും ചിത്ര അന്ന് മറുപടി നല്‍കിയില്ല. ചിത്രയെ വിശ്വസിച്ചിരുന്നവരും, ആരാധിച്ചവരും ആ വിവാദത്തെ അവഗണനയോടെ തള്ളുകയായിരുന്നു.
Post Your Comments