CinemaFestivalGeneralMollywoodNEWS

ഗോവയില്‍ സ്ഥാനമില്ലാതെ വിവാദ ചിത്രം എസ് ദുര്‍ഗ

തിരിച്ചടി നേരിട്ട് വിവാദ ചിത്രം എസ് ദുർഗ. ചിത്രത്തിന്‍റെ സെന്‍സര്‍ഷിപ്പ് റദ്ദാക്കിയാതോടെ ഗോവന്‍ ചലച്ചിത്രമേളയില്‍ ചിത്രത്തിന് ഇടം ലഭിക്കാതെ പോയി. ചിത്രത്തിന്‍റെ പേരിനെതിരെ വീണ്ടുംപരാതി ലഭിച്ചതിനാലാണ് നടപടിയെന്ന് സെൻസർബോർഡ് അറിയിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് പ്രദര്‍ശിപ്പിക്കാം എന്ന പ്രതീക്ഷയിലായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. പരാതിയെ തുടര്‍ന്ന് ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യണമെന്നും അതുവരെ പ്രദർശനാനുമതി നിഷേധിക്കുന്നതായും ബോർഡ് വ്യക്തമാക്കിയിരുന്നു. പിന്നീടു സിനിമയുടെ സെൻസർഷിപ്പ് റദ്ദുചെയ്തുകൊണ്ടുള്ള ബോര്‍ഡിന്റെ തീരുമാനമെത്തിയതോടെ ഗോവന്‍ ചലച്ചിത്രമേളയില്‍ നിന്നും എസ് ദുര്‍ഗ പുറത്താവുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button