ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയായി തെരെഞ്ഞെടുക്കപ്പെട്ട് നടി പാര്‍വതി. ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിലെ പ്രകടനമാണ് പാര്‍വതിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. പത്തുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് പുരസ്കാരം. മലയാളത്തില്‍ നിന്ന് ആദ്യമായാണ് ഒരു നടി ഗോവ അന്തരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നടിയാകുന്നത്. പാര്‍വതിയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്ത ‘ടേക്ക് ഓഫ്’ എന്ന ചിത്രത്തിന് പ്രത്യേക പുരസ്കാരം ലഭിക്കുകയും ചെയ്തു. ചിത്രസംയോജകനായ മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകന്. 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് സംവിധായകന് ലഭിക്കുക .
ഇറാഖില്‍ ബന്ധിയാക്കപ്പെട്ട മലയാളി നഴ്സുമാരുടെ ജീവിത കഥ പറഞ്ഞ ചിത്രത്തിന്റെ രചന നിര്‍വഹിച്ചത് പി.വി ഷാജികുമാര്‍ ആണ്. സമീറ എന്ന തന്റെടിയായ നഴ്സ് കഥാപാത്രത്തെ പക്വമായ അഭിനയ ശൈലിയോടെ പാര്‍വതി മികവുറ്റതാക്കി.
രാജേഷ്പിള്ളയെന്ന സംവിധായകന്റെ സ്വപ്നമാണ് ഈ ചിത്രത്തിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടതെന്ന് അവാര്‍ഡ് ഏറ്റുവാങ്ങികൊണ്ട് പാര്‍വതി പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന് മഹേഷ്നാരായണനും അണിയറ പ്രവര്‍ത്തകര്‍ക്കും പാര്‍വതി നന്ദി അറിയിച്ചു.
മേളയില്‍ മലയാളത്തില്‍ നിന്ന് ഇടംപിടിച്ച ഏക കഥാചിത്രവും ടേക്ക് ഓഫ് ആയിരുന്നു. 2017 -മാര്‍ച്ച് 27-നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ബോക്സോഫീസിലും മികച്ച കളക്ഷനോടെ ചിത്രം ചരിത്രം സൃഷിടിച്ചിരുന്നു.
Post Your Comments