GeneralNEWSTV Shows

പ്രണയിക്കുമ്പോള്‍ കൈയ്യിലെ മറുക് നോക്കി കവിതയായി, കഥയായി എന്നാല്‍ വിവാഹ ശേഷമോ?

ഫാദർ ജോസഫ് പുത്തന്‍പുരയ്ക്കലിന്‍റെ നര്‍മങ്ങള്‍ക്ക് പ്രേക്ഷകര്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഏതു വേദികളിലും തന്റെ സ്വതസിദ്ധമായ ശൈലിയോടെ പ്രസംഗിച്ചു കയ്യടി നേടാറുള്ള ഫാദർ ജോസഫ് പുത്തന്‍പുരയ്ക്കല്‍ നിമിഷ നേരം കൊണ്ട് ഒരായിരം നര്‍മങ്ങള്‍ പൊട്ടിക്കാന്‍ കഴിവുള്ള വൈദികനാണ്, ജനപ്രീതി നേടിയ ഈ വൈദികന്‍ മനോരമയുടെ ഒരു ചാനല്‍ ഷോയില്‍ എത്തിയപ്പോള്‍ ഒട്ടേറെ രസകരമായ നര്‍മങ്ങളാണ് പങ്കുവെച്ചത്.

മനോരമ ടിവി സംപ്രേഷണം ചെയ്യുന്ന ‘ചായ കോപ്പയിലെ കൊടുംങ്കാറ്റ്’ എന്ന പ്രോഗ്രാമിലായിരുന്നു അച്ഛന്‍ അതിഥിയായി എത്തിയത്. കോട്ടയം നസീര്‍ ആണ് പരിപാടിയുടെ അവതാരകന്‍.

പ്രണയത്തെക്കുറിച്ചും, അതിനു ശേഷമുള്ള വിവാഹ ജീവിതത്തെക്കുറിച്ചും ചോദിച്ചപ്പോഴായിരുന്നു അച്ഛന്റെ ഫലിത മറുപടി എത്തിയത്.

“പ്രണയിക്കുമ്പോള്‍ കാമുകിയുടെ കൈയ്യില്‍ നോക്കി കാമുകന്‍ കവിതയായി കഥയായി, എന്നാല്‍ വിവാഹ ശേഷമോ അവളുടെ കൈയ്യില്‍ വെള്ളപാണ്ട് പിടിച്ചാല്‍ പോലും അവന്‍ അറിയൂകേലാ” എന്നായിരുന്നു ഫാദർ ജോസഫ് പുത്തന്‍പുരയ്ക്കലിന്റെ രസകരമായ കമന്റ്.

shortlink

Related Articles

Post Your Comments


Back to top button