
ട്രാന്‍സ്ജെന്‍ഡേഴ്സ് കലോത്സവം ആഘോഷമാക്കി കോഴിക്കോട്. ‘ചമയം’ എന്ന പേരിലായിരുന്നു ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ കലോത്സവം കോഴിക്കോട് സംഘടിപ്പിച്ചത്. ട്രാന്സ്ജെന്ററുകള്ക്ക് മാത്രമായുള്ള കലോത്സവത്തില്‍ മലയാളികള്‍ മാത്രമാണ് പങ്കെടുത്തത്. കള്‍ച്ചറല്‍ സൊസൈറ്റിയും, സ്നേഹതീരം ട്രാന്‍സ്ജെന്‍ഡേഴ്സ് കുടുംബശ്രീയും ചേര്‍ന്നാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലധികം കലാപ്രതിഭകള്‍ കലോത്സവത്തില്‍ പങ്കെടുത്തു. നിറഞ്ഞ സദസിന് മുന്നിലായിരുന്നു ഇവരുടെ കലാ പ്രകടനങ്ങള്‍ അരങ്ങേറിയത്.
Post Your Comments