BollywoodCinemaGeneralIndian CinemaLatest NewsNEWSWOODs

ഇത് വെറും അശ്ലീല ചിത്രം; കുടുംബവുമൊന്നിച്ചു ചിത്രം കാണാന്‍ മടിക്കുന്നവരെക്കുറിച്ച് റായ് ലക്ഷ്മി

 

തെന്നിന്ത്യന്‍ താര സുന്ദരി റായ് ലക്ഷ്മി ബോളിവുഡിലെ താരമായി മാറിക്കഴിഞ്ഞു. ഇന്റിമേറ്റ് രംഗങ്ങളും റായിയുടെ ചൂടന്‍ പ്രകടനങ്ങളും കൊണ്ട് നിറഞ്ഞ ജൂലി 2 ഇറങ്ങുന്നതിനും മുന്‍പേ തന്നെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. വിവാദങ്ങള്‍ക്കൊടുവില്‍ റായ് ലക്ഷ്മി അതീവ ഗ്ലാമറസ് വേഷത്തിലെത്തിയ ജൂലി 2 തിയ്യേറ്ററുകളിലെത്തിയിരിക്കുകയാണ്.

മികച്ച പ്രതികരണവുമായി ചിത്രം പ്രദര്‍ശനം തുടരുമ്പോള്‍ നായിക അസ്വസ്ഥയാണ്. അശ്ലീല ചിത്രമായിരിക്കും എന്ന് മുന്‍ധാരണ വച്ച്‌ ആളുകള്‍ ചിത്രം കാണാന്‍ മടിക്കുന്നതിലാണ് താരം അല്‍പം അസ്വസ്ഥയാവുന്നത്. ” പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞു. ഇത് വെറും അശ്ലീല ചിത്രമാണെന്നായിരുന്നു ആദ്യം പ്രേക്ഷകരുടെ ധാരണ. അതിനാല്‍ തന്നെ കുടുംബവുമൊന്നിച്ചു ഈ ചിത്രം കാണാന്‍ അവര്‍ മടിച്ചു . എന്നാല്‍ ചിത്രം കണ്ടതിന് ശേഷം അവര്‍ക്ക് മനസിലായി ഇത് അങ്ങനെ ഉള്ള ഒരു ചിത്രമല്ലെന്ന് ” ലക്ഷ്മി പറഞ്ഞു

 

shortlink

Related Articles

Post Your Comments


Back to top button