ജഗതി ശ്രീകുമാര്‍ പാടിയ ‘പാല്‍ക്കാരി പെണ്ണേ’ പാട്ടുമായി പൈപ്പിന് ചുവട്ടിലെ ടീം. ഡോമിന് ഡി സില്‍വ സംവിധാനം ചെയ്ത പൈപ്പിന് ചുവട്ടിലെ പ്രണയം മികച്ച മികച്ച പ്രേക്ഷകാഭിപ്രായം നേടി മുന്നേറുമ്പോള്‍ ചിത്രത്തിന്റെ ആരംഭത്തില്‍ ജഗതിയുടെ പാട്ടായ ‘പാല്‍ക്കാരി പെണ്ണേ’ എന്ന ഗാനം കടമെടുത്തു കൊണ്ടാണ് അണിയറ ടീം പ്രേക്ഷകര്‍ക്ക് മുന്നില്‍ സിനിമ അവതരിപ്പിക്കുന്നത്. നീരജ് മാധവിന്റെ ഡാന്‍സോട് കൂടിയാണ് ഡോമിന് ഡി സില്‍വ ഈ ഗാനം ചിത്രത്തില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സിബി മലയിലിന്റെ സംവിധാനത്തില്‍ 1986-ല്‍ പുറത്തിറങ്ങിയ ‘ചേക്കേറാന്‍ ഒരു ചില്ല’ എന്ന ചിത്രത്തില്‍ ജഗതി ആലപിക്കുന്ന രസികന്‍ ഗാനമാണിത്.
ജഗതിയുടെ ഈ ഗാനം ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ മലയാളത്തിന്റെ ഹാസ്യ ചക്രവര്‍ത്തിക്ക് തുടക്കത്തില്‍ നന്ദി അറിയിച്ചു കൊണ്ടാണ് പൈപ്പിന് ചുവട്ടിലെ ടീം തങ്ങളുടെ വിപ്ലവ പ്രണയ കഥ പറയുന്നത്.
നേരത്തെ ജഗതിയുടെ മറ്റൊരു ഗാനമായ ‘പിസ്ത സുമ്മാക്കിറ’ എന്ന ഗാനം റീമിക്സ് വേര്ഷനോടെ നിവിന്‍ പോളിയുടെ ‘നേരം’ എന്ന ചിത്രത്തില്‍ അവതരിപ്പിച്ചിരുന്നു.
Post Your Comments