BollywoodCinemaGeneralMollywoodNEWS

‘പത്മാവതി’ക്ക് ഐക്യദാര്‍ഡ്യമില്ലാതെ മലയാളം ലൊക്കേഷനുകള്‍ സജീവം

‘പത്മാവതി’ എന്ന ബോളിവുഡ് ചിത്രത്തിന് ഐക്യദാര്‍ഡ്യമില്ലാതെ മോളിവുഡ് ലൊക്കേഷനുകള്‍ സജീവം. സഞ്ജയ്‌ ലീല ബന്‍സാലിക്കും, പത്മാവതിയുടെ റിലീസിനും പിന്തുണ പ്രഖ്യാപിച്ചു 15 മിനിട്ട് ഷൂട്ടിങ് നിര്‍ത്തി വെച്ച് കരിദിനം ആചരിക്കാന്‍ മലയാളം സിനിമാ ലൊക്കേഷനുകള്‍ തയ്യാറായില്ല. വിനയന്റെ ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’, മമ്മൂട്ടി ചിത്രം ‘പരോള്‍’, കുഞ്ചാക്കോ ബോബന്‍ ചിത്രം, നിവിന്‍ പോളി ചിത്രം തുടങ്ങിയ ഷൂട്ടിംഗ് സെറ്റുകളില്‍ ‘പത്മാവതി’ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പ്രതിഷേധമുണ്ടായിരുന്നില്ല.

മലയാള സിനിമാ സംഘടനകള്‍ ഷൂട്ടിംഗ് നിര്‍ത്തിവെച്ചുകൊണ്ടുള്ള പ്രതിഷേധ പരിപാടിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ല. ചിത്രീകരണം നടക്കുന്ന എല്ലായിടത്തും പത്മാവതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വന്നത് മാക്ട എന്ന സംഘടന മാത്രമാണ്. തമിഴ്നാട്ടിലെ നിര്‍മാതാക്കളുടെ സംഘടന പത്മാവതി വിഷയം ഇന്ന് ചര്‍ച്ച ചെയ്യാനിരിക്കെ മോളിവുഡ് വ്യവസായം ഈ വിഷയവുമായി ബന്ധപ്പെട്ട് മൗനം പാലിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button