മമ്മൂട്ടിയുടെയും പൃഥിരാജിന്റെയും കര്ണന് പ്രഖ്യാപിക്കപ്പെട്ടതുമുതല്‍ ആരാധകര്‍ ആവേശത്തിലാണ്. എന്നാല്‍ പൃഥിയുടെ കര്ണ്ണന് ഉപേക്ഷിക്കപ്പെട്ടുവെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ മമ്മൂട്ടി ചിത്രത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഒന്നുമില്ല. അതോടെ ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍.
പൃഥ്വിരാജിനെ നായകനാക്കി കര്ണന് പ്രഖ്യാപിച്ചിതിന് പിന്നാലെയാണ് മമ്മൂട്ടിയെ നായകനാക്കി കര്ണന് ഒരുക്കുന്നുണ്ടെന്നും തിരക്കഥ നേരത്തെ പൂര്‍ത്തിയായതാണെന്നും കാണിച്ച് പി ശ്രീകുമാര്‍ രംഗത്ത് എത്തിയത്. ചിത്രത്തേക്കുറിച്ച് മമ്മൂട്ടി പ്രഖ്യാപിക്കുമെന്ന് തിരക്കഥാകൃത്ത് പി ശ്രീകുമാര്‍ പറഞ്ഞു. വമ്പന്മാര് അണിനിരക്കുന്ന ചിത്രത്തേക്കുറിച്ച് കൂടുതലൊന്നും പറയാനാകില്ലെന്നും ശ്രീകുമാര്‍ പറഞ്ഞു.
മമ്മൂട്ടിയെ നായകനാക്കി പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കിയ കര്ണന് സംവിധാനം ചെയ്യുന്നത് മധുപാല്‍ ആണ്. തലപ്പാവ്, ഒഴിമുറി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മധുപാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടെയാണ് ഇത്. കര്ണന് എന്ന പേരില്‍ ചിത്രം പ്രഖ്യാപിക്കപ്പെട്ടതിനാല്‍ മമ്മൂട്ടി ചിത്രത്തിന്റെ പേര് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. മമ്മൂട്ടി കര്‍ണനാകുന്ന ചിത്രത്തിന് ധര്‍മ്മ ക്ഷേത്ര എന്നാണ് പേരിട്ടിരിക്കുന്നതെന്നു സൂചന.
Post Your Comments