
മമ്മൂട്ടി അമല്‍ നീരദ് ചിത്രം ബിഗ് ബിയ്ക്ക് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് ബിലാല്‍ എന്നാണു പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ മലയാളത്തിലെ യുവതാരവും മമ്മൂട്ടിയ്ക്കൊപ്പം ഉണ്ടാകുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതിനെക്കിറിച്ചു ഒരു അവാര്‍ഡ് ചടങ്ങില്‍ അവതാരകന് ചോദിച്ചപ്പോള്‍ നടന് ദുല്‍ഖര്‍ പ്രതികരിക്കുന്നു.
ചിത്രത്തിന്റെ ഓഡിഷനില്‍ പങ്കെടുക്കുമെന്ന് ദുല്‍ഖര്‍ പറഞ്ഞു. ആ ചിത്രത്തില്‍ അഭിനയിക്കാന്‍ തനിക്ക് അത്രയും ആഗ്രഹമുണ്ടെന്നും നടന് കൂട്ടിച്ചേര്‍ത്തു. തന്റെ ദുബായ് ജീവിതവുമായി ബന്ധമുള്ള ചിത്രമാണിത്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ഭാഗമാണെന്നും ദുല്‍ഖര്‍ ചടങ്ങില്‍ പറഞ്ഞു.
Post Your Comments