
അമല്‍ നീരദ് ചിത്രം ‘ബിഗ് ബി’ യുടെ രണ്ടാം ഭാഗത്തില്‍ മമ്മൂട്ടിയും, ദുല്‍ഖറും ഒന്നിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്നാല്‍ ദുല്‍ഖര്‍ ‘ബിഗ് ബി’ യുടെ രണ്ടാം ഭാഗത്തിലുണ്ടാകില്ലെന്ന് സംവിധായകനായ അമല്‍ നീരദ് തന്നെ വ്യക്തമാക്കിയിരുന്നു. ഏഷ്യാ വിഷൻ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ ഇതേ ചോദ്യം ദുല്‍ഖര്‍ സല്‍മാനും നേരിടേണ്ടി വന്നു. വാർത്തയുടെ സത്യാവസ്ഥയെക്കുറിച്ച് അമൽ നീരദ് വ്യക്തമാക്കി കഴിഞ്ഞുവെന്നായിരുന്നു ദുല്‍ഖറിന്‍റെ പ്രതികരണം.
‘ബിഗ് ബി’ ഇറങ്ങുമ്പോള്‍ ഞാന്‍ ദുബായിലുണ്ട്. എന്റെ ഡിവിഡി കളക്ഷനിൽ ആകയുണ്ടായിരുന്നത് ബിഗ് ബിയാണ്. വാപ്പച്ചിയെ മിസ് ചെയ്യുമ്പോള്‍ ‘ബിഗ് ബി’ കാണാറുണ്ടായിരുന്നുവെന്നും അവാര്‍ഡ് ദാന ചടങ്ങിനിടെ ദുല്‍ഖര്‍ പങ്കുവെച്ചു.
Post Your Comments