താരങ്ങളുടെ വിവാഹ വാര്‍ത്തകള്‍ പോലെതന്നെ വാര്‍ത്താ പ്രാധാന്യം വിവാഹ മോചനത്തിനും ലഭിക്കാറുണ്ട്. കുടുംബം കുഞ്ഞുങ്ങള്‍ എന്നിങ്ങനെ പറഞ്ഞുകൊണ്ട് വിവാഹിതരാകുന്ന നടിമാരില്‍ ഭൂരിഭാഗം പേരും വിവാഹമോചനം നേടി വീണ്ടും സിനിമയില്‍ സജീവമാകുന്നു. അങ്ങനെ പുതിയ ഒരു നടി കൂടി തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ദിവ്യാ ഉണ്ണി.
ബാലതാരമായി സിനിമയില്‍ തുടക്കം കുറിച്ച നടിയാണ് ദിവ്യാ ഉണ്ണി. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചത്. വിനയന് സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്. പിന്നീട് സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ താരം വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്നു. ഇപ്പോള്‍ ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് താരം തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചത്.
Post Your Comments