
അമല പോള്‍ നായികായി അഭിനയിക്കുന്ന ‘തിരുട്ടു പയലേ 2’ എന്ന ചിത്രത്തിലെ താരത്തിന്റെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അമലയുടെ മേനി പ്രദര്‍ശനത്തെ വിമര്‍ശിച്ച് സദാചാര വാദികളും രംഗത്തുണ്ടായിരുന്നു. മഞ്ഞ സാരിയുടുത്ത അമല അതീവ ഗ്ലാമര്‍ ലുക്കിലാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു ഫോട്ടോ പ്രധാന വിഷയമാക്കി ചര്‍ച്ച ചെയ്യുന്നവര്‍ക്കെതിരെ അമലാ പോള്‍ രംഗത്തെത്തി. പരിഹാസ രൂപേണയാണ് അമല തന്റെ പുതിയ ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കിയത്.
“എന്റെ പൊക്കിള്‍ ഇത്ര വലിയ വിഷയമാകുമെന്ന് ഞാന്‍ കരുതിയതേയില്ല. ഒരു പോസ്റ്ററിനെ ചൊല്ലി ഈ ചിത്രം ഇത്ര വലിയ ചര്‍ച്ചയാകുമെന്ന് കരുതിയിരുന്നില്ല. എല്ലാം തുറന്നു കാണിക്കുന്ന ഒരു ലോകത്തല്ലേ നമ്മള് ജീവിക്കുന്നത്. എന്നിട്ടും എന്റെ പൊക്കിള്‍ ഒരു വലിയ ആഘോഷം തന്നെയായിരിക്കുകയാണ്.”- ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തില്‍ അമല പോള്‍ വ്യക്തമാക്കി.
Post Your Comments