പ്രായം അമ്പത് കഴിഞ്ഞാലും അമ്മ വേഷങ്ങളിലും അച്ഛന് വേഷങ്ങളിലും അഭിനയിക്കാന്‍ താരങ്ങള്‍ക്ക് മടിയാണ്. സൂപ്പര്‍ താരങ്ങളാണേല് നോക്കണ്ട. ജീവിതത്തില്‍ അച്ഛനും മുത്തച്ഛനുമെല്ലാം ആയി. എന്നാലും ഇരുപത് കഴിയാത്ത നായികമാര്‍ക്കൊപ്പം ആടിപ്പാടാനാണ് താത്പര്യം. മകന്റെ നായിക അച്ഛനൊപ്പം അഭിനയിക്കുന്നുവെന്നെല്ലാമുള്ള വാര്‍ത്തകള്‍ കൊട്ടിഘോഷിക്കുന്ന ആരാധകരും. അതില്‍ നിന്നും വ്യത്യസ്തമായി സഹനടന്മാരായി തിളങ്ങുന്ന സായ് കുമാര്‍, വിജയരാഘവന്, സിദ്ധിക്ക്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ പ്രായത്തിനോത്ത വേഷങ്ങള്‍ ചെയ്തു കൈയ്യടി നേടി.
ജോമോന്റെ സുവിശേഷങ്ങളിലൂടെ മുകേഷും അച്ഛന് വേഷത്തില്‍ അഭിനയിച്ചു. എന്നാല്‍ അച്ഛന് വേഷമാണെന്ന് കേട്ടപ്പോള്‍ ആദ്യം ഒരു മടി തോന്നിയതായി മുകേഷ് പറഞ്ഞിരുന്നു. അച്ഛന് വേഷത്തില്‍ കണ്ടാല്‍ പിന്നെ എല്ലാവരും കൂടെ അങ്ങ് വൃദ്ധനാക്കി കളയുമെന്നാണ് മുകേഷ് പറഞ്ഞത്. നടിമാരുടെ കാര്യത്തിലും അങ്ങനെ തന്നെ. പൃഥ്വിരാജിന്റെ അമ്മ വേഷം ശോഭന നിരസിച്ചത് ഗോസിപ്പ് കോളങ്ങളിലെ ചൂടന്‍ ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അത്ര പ്രായം ചെല്ലാത്ത നടിമാരാണ് അമ്മ വേഷങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരുന്നത്. നടി ലെന അതിനുള്ള വലിയൊരു ഉദാഹരണം. പൃഥ്വിരാജ്, ദുല്‍ഖര്‍ സല്മാന് തുടങ്ങി മലയാള സിനിമയിലെ യുവനടന്മാരുടെയെല്ലാം അമ്മയായ നടിയാണ് ലെന. അതുപോലെ തന്നെയാണ് യുവ നടി അഞ്ജലിയും. കമ്മറ്റി പാടത്തില്‍ ദുല്കര് സല്‍മാന്റെ അമ്മവേഷവും പുലിമുരുകനിലെ അമ്മ വേഷവുമെല്ലാം ഈ നടി മനോഹരമായി ചെയ്തു.
മലയാള സിനിമാ ചരിത്രം എടുത്ത് നോക്കുമ്പോള്‍ പ്രായമുള്ള വേഷം ചെയ്യാന്‍ മടി കാണിക്കാത്തവരില്‍ കൂടുതലും നടിമാരാണെന്നു കാണാം. അമ്മ വേഷത്തില്‍ മലയാളികള്‍ക്ക് ഏറെ പരിചയം കവിയൂര്‍ പൊന്നമ്മയും കെ പി എസ് സി ലളിതയുമൊക്കെയാണ്. ഒരു കാലത്ത് മലയാള സിനിമയില്‍ നായികയായി തിളങ്ങിയ പല നടിമാരും ഇപ്പോള്‍ അമ്മ വേഷം ചെയ്യുന്നുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സ്ഥിരം നായികയായി അഭിനയിച്ച നടിയാണ് അംബിക. തമിഴില്‍ കമലഹാസന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയും മോഹന്‍ലാലും കമലഹാസനുമൊക്കെ നായകന്മാരായി തുടരുമ്പോള്‍ അംബിക അമ്മ വേഷങ്ങളില്‍ അഭിനയിക്കുന്നു. നിറം എന്ന ചിത്രത്തിലൂടെയാണ് അംബിക അമ്മ വേഷത്തില്‍ എത്തിയത്.
അംബിക മാത്രമല്ല, ഇനിയുമുണ്ട്, മലയാള സിനിമയില്‍ നായികയായി വന്ന് ഇപ്പോള്‍ അമ്മ വേഷത്തില്‍ അഭിനയിക്കുന്നവര്‍. മലയാള സിനിമയില്‍ നായിക വേഷത്തില്‍ നിന്നും അമ്മ വേഷത്തില്‍ എത്തിയ മറ്റൊരു നടിയാണ് ജയഭാരതി. നായിക ആയിരുന്ന കാലത്ത് തന്നെ 1987ല്‍ പുറത്തിറങ്ങിയ ജനുവരിയില്‍ ഒരു ഓര്‍മ്മ എന്ന ചിത്രത്തില്‍ ജയഭാരതി ആദ്യമായി അമ്മ വേഷത്തില്‍ അഭിനയിച്ചു.
മൂന്നാംപക്കം, ധ്വനി, വിറ്റ്നസ്, ഒന്നാമന് തുടങ്ങിയ സിനിമയിലൊക്കെ ജയഭാരതി അമ്മ വേഷത്തില്‍ അഭിനയിച്ചു. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ് വെട്ടം, രാപ്പകല്‍, മഴത്തുള്ളികിലുക്കം എന്നീ ചിത്രങ്ങളിലെ നായിക ശാരദ ഇപ്പോള്‍ അമ്മ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഭാഗ്യ താരം എന്ന ചിത്രത്തിലൂടെയാണ് നടി ഷീല സിനിമയില്‍ എത്തുന്നത്. 107 സിനിമകളില്‍ പ്രേം നസീറിന്റെ കൂടെ നായികയായി അഭിനയിച്ച നടി എന്ന റെക്കോര്‍ഡു സ്വന്തമാക്കിയ ഈ നടി 2003 ല്‍ പുറത്തിറങ്ങിയ മനസിനക്കരെ എന്ന ചിത്രത്തിലൂടെ അമ്മ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി.
ബാലതാരമായി മലയാള സിനിമയില്‍ കടന്നുവന്ന ഉണ്ണി മേരി 1972ല്‍ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പന് എന്ന ചിത്രത്തിലൂടെയാണ് നായിക വേഷത്തിലേക്ക് മാറുന്നത്. തുടര്‍ന്ന് ഒട്ടേറെ സിനിമകളില്‍ നായിക വേഷത്തിലും സഹ വേഷങ്ങളിലും അഭിനയിച്ച ഉണ്ണി മേരി 80കളുടെ പകുതിമുതല്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ച് തുടങ്ങി. ചട്ടക്കാരി എന്ന ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് കടന്നുവന്ന ലക്ഷ്മി, മേനക, വനിത, ഉര്‍വശി, രോഹിണി, ശാന്തികൃഷ്ണ തുടങ്ങിയ നടിമാര്‍ ഇപ്പോള്‍ അമ്മ വേഷങ്ങളിലേയ്ക്ക് മാറിക്കഴിഞ്ഞു.
Post Your Comments