ചില ചിത്രങ്ങളില്‍ നിന്നും നടീനടന്മാര് പിന്മാറാറുണ്ട്. എന്നാല്‍ ഒരു മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്നും നാല് മുന്‍നിര നായികമാരാണ് പിന്മാറിയത്. കഥ ഇഷ്ടപ്പെടാത്തതല്ല അതിനു കാരണം. പൂര്‍ണ്ണ നഗ്നനായി നായകന് കിടക്കുന്ന രംഗത്തില്‍ കൂടെ അഭിനയിക്കുന്നതില്‍ വിസ്സമ്മതിച്ചാണ് നായികമാര്‍ ആ വേഷം ഉപേക്ഷിച്ചത്.
മോഹന്‍ലാല്‍ ബ്ലസ്സി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ചിത്രമാണ് തന്മാത്ര. മോഹന്‍ലാല്‍ അള്‍ഷിമേഴ്സ് രോഗിയായി അഭിനയിച്ച ചിത്രത്തില്‍ മീര വാസുടെവാന് നായികയായത്. എന്നാല്‍ നാലോളം നായികമാര്‍ പിന്മാറിയതിന് ശേഷമാണ് ആ ചിത്രത്തിലേയ്ക്ക് താന്‍ എത്തിയതെന്ന് മീര ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ബ്ലസ്സിയുടെ തന്മാത്ര മോഹന്‍ലാലിന്റെ മികച്ച അഭിനയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രമാണ്. ദേശീയ അന്തര്‍ദേശീയ പുരസ്കാര വേളയില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടു. തന്റെ കരിയറിലെ മികച്ച വേഷമാണ് ഈ ചിത്രത്തിലേതെന്ന് നായികാ മീര പറഞ്ഞു.
Post Your Comments