താരങ്ങൾ എന്ത് ചെയ്താലും അതൊക്കെ സൂക്ഷ്മതയോടെ നോക്കിയിരിക്കുവരാണ് ആരാധകർ.എന്നാൽ ഒരു ചിത്രം കണ്ട് ഇല്ലാത്തത് പറഞ്ഞാൽ താരങ്ങൾ വെറുതെയിരിക്കില്ല.അമേരിക്കന്‍ നടിയും ഗായികയുമായ മിലി സൈറസ്. തന്റെ ഇരുപത്തിയഞ്ചാം പിറന്നാളാഘോഷത്തിന് തൊട്ട് മുന്‍പെടുത്ത ഫോട്ടോയാണ് താരത്തിന് വിനായായത്.
മിലി എന്നെഴുതിയ ബലൂണ്‍ ആര്‍ച്ചിന് താഴെ ഗ്രേ നിറത്തിലുള്ള ടീ ഷര്‍ട്ടുമണിഞ്ഞ് നില്‍ക്കുന്ന മിലിയുടെ അല്പം വീര്‍ത്തു നില്‍ക്കുന്ന വയറും, വയറ് താങ്ങിയുള്ള മിലിയുടെ നില്‍പുമാണ് പാപ്പരാസികളുടെ ഉറക്കം കെടുത്തിയത്. ഉടൻ തന്നെ മിലി അമ്മയാകാൻ പോകുന്നു.ആരാണ് ഉത്തരവാദി ?കുട്ടി ആണോ പെണ്ണോ ?എന്നിങ്ങനെ പല കമെന്റുകളും ചിത്രത്തിന് താഴെ എത്തി.
ഒടുവിൽ താരം തന്നെ ആരാധകർക്കുള്ള മറുപടി നൽകി. ഞാന്‍ ഗര്‍ഭിണി അല്ല . വയറു നിറയെ ടോഫുര്‍കെ(വീഗന്‍ ജീവിതരീതി പിന്തുടരുന്നവര്‍ മാംസത്തിന് പകരം കഴിക്കുന്നഭക്ഷണ പദാര്‍ത്ഥമാണ് ടോഫുര്‍ക്കെ) കഴിച്ചതാണെന്ന ക്യാപ്ഷനോടെയാണ് സംശയത്തിനാധാരമായ ചിത്രം പങ്കുവച്ചുകൊണ്ട് താരം പാപ്പരാസികള്‍ക്ക് മറുപടി നല്കിയത്.
Post Your Comments