സന്തോഷ് പണ്ഡിറ്റ് ഭയങ്കര സന്തോഷത്തിലാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം ബിഗ് ബജറ്റ് സിനിമയായ ‘മാസ്റ്റര്‍പീസി’ല്‍ അഭിനയിക്കാനുള്ള അവസരം കൈവന്നതാണ് ആ സന്തോഷത്തിന് കാരണം. നടനും സംവിധായകനും മാത്രമല്ല സന്തോഷ് പണ്ഡിറ്റ്. സിനിമയുടെ എല്ലാ മേഖലയിലും സന്തോഷിന് കൈകാര്യം ചെയ്യാന്‍ അറിയാം. ‘ഉരുക്ക് സതീശന്’ എന്ന സ്വന്തം സിനിമയുടെ തിരക്കിനിടെയാണ് അജയ് വാസുദേവിന്റെ സിനിമയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ചാന്‍സ് കിട്ടുന്നത്. അതും അത്യാവശ്യം ശ്രദ്ധിക്കപ്പെടുന്ന വേഷം. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഒരു മാധ്യമത്തോട് തന്റെ ‘മാസ്റ്റര്‍പീസ്’ ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു സന്തോഷ് പണ്ഡിറ്റ്.
മമ്മൂക്കയ്ക്ക് തന്നോടുള്ള മനോഭാവം എന്താണെന്ന് അറിയാത്തതിനാല്‍ അല്പം മാറിയാണ് ഇരുന്നത്. എന്നാല്‍ മമ്മൂട്ടി ലൊക്കേഷനില്‍ വന്നപ്പോള്‍ ആദ്യം അന്വേഷിച്ചത് തന്നെയായിരുന്നു എന്ന് സന്തോഷ് പറയുന്നു. സന്തോഷ് ജോയിന്‍ ചെയ്തോ എന്നാണു മമ്മൂട്ടി ചോദിച്ചത്. കൂടാതെ മമ്മൂട്ടി തന്നെ അടുത്തു വിളിച്ചുവരുത്തി എന്താടോ മാറിയിരിക്കുന്നതെന്ന് ചോദിച്ചതായും സന്തോഷ് പറഞ്ഞു. മാറിയിരുന്നതിന്റെ കാരണവും സന്തോഷ് മമ്മൂട്ടിയോട് വ്യക്തമാക്കി. അഞ്ച് ലക്ഷത്തിന് സിനിമ പിടിച്ച സന്തോഷിനോട് തനിക്ക് ആരാധനയാണെന്ന് മമ്മൂട്ടി പറഞ്ഞതായും മമ്മൂട്ടിയുടെ ആ വാക്കുകള്‍ തന്നെ കളിയാക്കിയതാണെന്ന് കരുതിയെന്നും സന്തോഷ് പറയുന്നു. എന്നാല്‍ അങ്ങിനെയല്ലെന്നും മറ്റൊന്നും ചെയ്യാതിരിക്കുന്നവരാണ് സന്തോഷിനെ കളിയാക്കാന്‍ നടക്കുന്നതെന്നും അവരോടു പോയി പണി നോക്കാന്‍ പറയൂവെന്ന് മമ്മൂട്ടി പറഞ്ഞതായും സന്തോഷ് വിശദീകരിക്കുന്നു.
Post Your Comments