
നായകന്മാര്ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ പകുതിപ്പോലും നായിക നടിമാര്‍ക്ക് ലഭിക്കില്ലെന്ന ആരോപണവുമായി വിവിധ ഭാഷകളിലെ നിരവധി നടിമാര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ തനിക്കൊപ്പം കരിയര്‍ തുടങ്ങിയ പുരുഷ താരത്തിന്റെ പ്രതിഫലവുമായി താരതമ്യപ്പെടുത്തി കൊണ്ടായിരുന്നു നടി റിമ കല്ലിങ്കലിന്റെ പ്രതിഷേധം. ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലൂടെ റിമ കല്ലിങ്കലിനൊപ്പം അരങ്ങേറിയ നടനാണ് ആസിഫ് അലി. ആസിഫ് അലിക്ക് ഇന്ന് ലഭിക്കുന്ന പ്രതിഫലം തനിക്ക് ലഭിക്കിക്കില്ലെന്നാണ് നടിയുടെ പരാതി.
“തൊഴിലിടത്തില്‍ ആണ്‍പെണ്‍ വക ഭേദമില്ലാതെ തുല്യ വരുമാനം ലഭിക്കുന്ന അവസ്ഥ വരണം. ഞാനും ആസിഫ് അലിയും ഒന്നിച്ച് സിനിമയില്‍ വന്നവരാണ്, അവന് ചോദിക്കുന്ന പ്രതിഫലം എനിക്ക് ചോദിയ്ക്കാന്‍ കഴിയില്ല. കിട്ടുന്നില്ല അതാണ് പ്രധാന വകഭേദം”- ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ റിമ വ്യക്തമാക്കി.
Post Your Comments