തിരുവനന്തപുരം: സഞ്ജയ് ലീല ബന്‍സാലിയുടെ വിവാദ ബോളിവുഡ് ചിത്രം പദ്മാവതി കേരളത്തില്‍ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. ഇക്കാര്യമാവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ എം.എം. ഹസന് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. മുമ്പ് പദ്മാവതി കേരളത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ തിയേറ്റര്‍ കത്തിക്കുമെന്ന് കര്‍ണിസേന തലവന്‍ സുക്ദേവ് സിംഗ് ഭീഷണി മുഴക്കിയിരുന്നു.
ദീപിക പദുക്കോണ്‍ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം റാണി പദ്മാവതിയുടെ ചരിത്രം വളച്ചൊടിക്കുന്നു എന്നാരോപിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെയും രജപുത് സംഘടനയായ കര്‍ണിസേനയുടെയും പ്രതിഷേധം. ചിത്രം ഡിസംബര്‍ ആദ്യം റിലീസിനെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.
Post Your Comments