സാമൂഹികമായ ഏതു വിഷയത്തിലും സ്വന്തം നിലപാട് വ്യക്തമാക്കുന്ന താരമാണ് മുരളി ഗോപി. എന്നാൽ സിനിമ മേഖലയിലുള്ള മറ്റൊരു വിഷയവുമായി ബന്ധപ്പടുത്തിയാണ് താരം പുതിയതായി അഭിപ്രായം പറഞ്ഞത്.പദ്മാവതി ചിത്രത്തിൽ അഭിനയിച്ചതിന് ദീപികയുടെ കഴുത്തുവെട്ടണമെന്നു കർണ്ണി സേന നേതാക്കൾ പറഞ്ഞിരുന്നു.
എന്നാൽ ചിത്രത്തെ അനുകൂലിച്ചു ദീപികയുടെ കഴുത്ത് തനിക്ക് വേണമെന്ന് തമിഴ് നടൻ കമൽ ഹാസൻ നിലപാട് വ്യക്തമാക്കി.അതേത്തുടർന്ന് ഹിന്ദു തീവ്രവാദവുമായി ബന്ധപ്പെട്ട് ഗുരുതരമായ പരമാര്‍ശങ്ങള്‍ നടത്തിയെന്ന പരാതിയിൽ കമല്‍ ഹാസനെതിരെ മദ്രാസ് ഹൈക്കോടതി കേസെടുത്തു.എന്നാൽ ഒരാളുടെ കഴുത്തുവെട്ടുമെന്നു പറഞ്ഞപ്പോഴും മൂക്കു ചെത്തുമെന്നു പറഞ്ഞപ്പോഴും സംവിധായകൻ ബൻസാലിയുടെ കഴുത്തറുക്കുന്നവർക്ക് 100 കോടി വാഗ്ദാനം ചെയ്തപ്പോഴും നിശബ്ദമായിരുന്ന കോടതി കമൽ ഹാസനെതിരെ കേസെടുത്തതിൽ പ്രതിഷേധിച്ചായിരുന്നു മുരളി ഗോപിയുടെ പോസ്റ്റ്.എന്നാൽ തന്റെ അഭിപ്രായം ഗാന രൂപത്തിലാണ് മുരളി വ്യക്തമാക്കിയത്.
മുരളി ഗോപിയുടെ പോസ്റ്റ്
കർണ്ണി സേന പൂത്തു തളിർത്തു…!
കൽപ്പനകൾ മൂക്കും അറുത്തു…!
കോടതിയെ കണ്ടില്ലല്ലോ…!
‘പത്മാവതി’ വന്നില്ലല്ലോ…!
കണ്ടവരുണ്ടോ…?
ഉണ്ടോ……?
ഉണ്ടോ………?
Post Your Comments