GeneralMollywoodNEWS

മതം മാറ്റത്തെക്കുറിച്ച് നടി മാതു

90-കാലഘട്ടങ്ങളിലെ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടി മാതു. 2000-ത്തോടെ വിവാഹം കഴിഞ്ഞ മാതു പിന്നീടു അഭിനയരംഗത്തേക്ക് തിരിച്ചു വന്നിട്ടില്ല. ഹിന്ദു മതത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതത്തിലേക്ക് താന്‍ മാറിയത് വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നില്ല എന്നാണ് മാതുവിന്റെ വെളിപ്പെടുത്തല്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാതുവിന്റെ പ്രതികരണം. ഡോ. ജേക്കബിനെ വിവാഹം കഴിക്കാന്‍ വേണ്ടി മാതു ഹിന്ദു മതത്തില്‍ നിന്ന് ക്രിസ്ത്യന്‍ മതം സ്വീകരിച്ചെന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്, എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ച് മാതു തന്നെ വ്യക്തമാക്കി.

‘പെരുന്തച്ചന്‍’ സിനിമയിലെ അവസരം നഷ്ടമായത് മാതുവിനെ മാനസികമായി തളര്‍ത്തിയിരുന്നു. അതിന്റെ വേദന മാറാന്‍ അമ്മയ്ക്കൊപ്പം മാതു സഹായമാത പള്ളിയില്‍ പോയി പ്രാര്‍ഥിച്ചു, തിരികെ വീട്ടിലെത്തിയപ്പോള്‍ മാതുവിന് ഒരു ഫോണ്‍ കോള്‍ വന്നു, അമരത്തിലെ ഓഫര്‍ ആയിരുന്നു അത്, എന്നാല്‍ ചെറിയ റോള്‍ ആയതിനാല്‍ ആ വേഷം മാതു നിരസിച്ചു, പിന്നീടു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഫോണ്‍ കോള്‍ വന്നു അമരമെന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകളായി അഭിനയിക്കാനുള്ള അവസരമായിരുന്നു അത്. അന്ന് മുതല്‍ താനൊരു കടുത്ത ക്രിസ്തുമത വിശ്വാസിയായി മാറിയെന്നു മാതു പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button