
കാസർഗോഡ് ചിത്രീകരണം പുരോഗമിക്കുന്ന റോഷന് ആന്ധ്രൂസ് ചിത്രമായ കായംകുളം കൊച്ചുണ്ണയുടെ സെറ്റിൽ തമിഴകത്തെ സൂപ്പർ താരങ്ങളുടെ അപ്രതീക്ഷിത സന്ദര്‍ശനം. തമിഴകത്തിന്റെ പ്രിയ താരങ്ങളായ സൂര്യയും ഭാര്യ ജ്യോതികയുമാണ് സെറ്റില്‍ എത്തിയത്. നിവിൻ പോളിയാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്. താരങ്ങള്‍ക്ക് സെറ്റല്‍ ഊഷ്മളമായ സ്വീകരണം ഒരുക്കി.
കേരള കണ്ണാടക അതിർത്തിയായ രാമാടി ഗ്രാമത്തിലാണ് സിനിമയുടെ ചിത്രീകരണം. ചിത്രത്തിന് ആശംസകള്‍ അര്‍പ്പിക്കുന്നതിനോടൊപ്പം കേക്ക് മുറിച്ച് ലോക്കേഷനില്‍ ഏറെ നേരം ചിലവഴിച്ചാണ് ഇവര്‍ യാത്ര തിരിച്ചത്. കായംകുളം കൊച്ചുണ്ണി ദൃശ്യവിസ്മയമാവുമെന്ന് സംവിധായകൻ പറഞ്ഞു. ഗോഗുലം ഗോപാലന് നിർമ്മിക്കുന്ന കായംകുളം കൊച്ചുണി 2018ല്‍ തിയറ്ററുകളിലെത്തും.
Post Your Comments