ഏത് വിഷയത്തെക്കുറിച്ചും സ്വന്തം നിലപാട് വ്യക്തമാക്കാൻ മടി കാണിക്കാത്ത ആളാണ് തമിഴ് താരം കമൽ ഹാസൻ.വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ബോളിവുഡ് ചിത്രം പദ്മാവതിയെക്കുറിച്ചും അദ്ദേഹം സ്വന്തം നിലപാടുകൾ പലതവണ അറിയിച്ചിരുന്നു. പദ്മാവതിക്കെതിരെയുള്ള പ്രതിഷേധത്തിന് കാരണം ജനങ്ങളുടെ അതിവൈകാരികതയെന്നാണ് അദ്ദേഹം പറയുന്നത്.
പദ്മാവതി സിനിമ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. വിശ്വരൂപവും ഇതുപോലെ നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ അവരാരും ആ സിനിമ കണ്ടിരുന്നില്ല. അത് പുറത്ത് വന്നതിനു ശേഷമാണ് അതിലെന്തെങ്കിലും ഉള്ളതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. നമ്മള് പലതിനോടും അതിവൈകാരികമായി പെരുമാറുന്നു എന്നാണ് എനിക്ക് തോന്നുന്നത്. ഒരു സിനിമാക്കാരനായായല്ല ഞാനിത് പറയുന്നത് പകരം ഒരു ഇന്ത്യാക്കാരനായാണ്. കമല്ഹാസന് പറഞ്ഞു.
എന്തിലും കുറ്റം കണ്ടുപിടിക്കുക ഒരു ശീലമാക്കിയെടുത്തിരിക്കുകയാണ് ഇന്ത്യാക്കാർ .‘ഹേ റാം ‘എന്ന ചിത്രത്തിന് എന്താണ് സംഭവിച്ചത്. പോസ്റ്റര്‍ കണ്ട ഒരു കോണ്‍ഗ്രസ്സ് നേതാവിന് തോന്നി അതിലെന്തോ പിശകുണ്ടെന്ന്.അങ്ങനെ ആരോപണങ്ങളായി പ്രതിഷേധങ്ങളായി ഏതു തന്നെയാണ് പദ്മാവതിയിലും സംഭവിക്കുന്നത്.
Post Your Comments