CinemaFestivalGeneralIFFKIndian CinemaInternationalKeralaLatest NewsNationalNEWS

ഐ.എഫ്.എഫ്.കെ മീഡിയ പാസ് ഡിസംബര്‍ നാലു മുതല്‍ വിതരണം ചെയ്യും

 

തിരുവനന്തപുരം: 22ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ മീഡിയ പാസുകള്‍ ഡിസംബര്‍ നാലു മുതല്‍ വിതരണം ചെയ്യും. ഡിസംബര്‍ 8 മുതല്‍ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയുടെ മീഡിയ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു.മേള റിപ്പോര്‍ട്ടു ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ നിശ്ചയിച്ച തീയതിക്കുള്ളില്‍ ഓണ്‍ലൈനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ മാദ്ധ്യമപ്രവര്‍ത്തകരുടെ പേരു വിവരം അടങ്ങിയ ലിസ്റ്റ് തിരുവനന്തപുരം ബ്യൂറോ ചീഫ് സാക്ഷ്യപ്പെടുത്തിയ ശേഷം നവംബര്‍ 28 ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പായി പി. ആര്‍. ഡി പ്രസ് റിലീസില്‍ എത്തിക്കണം.

ഫ്രീലാന്‍സ് പത്രപ്രവര്‍ത്തകര്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ശേഷം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമ സ്ഥാപനത്തിന്റെ മേധാവിയുടെ കത്തും കൂടി നല്‍കേണ്ടതാണ്. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല എന്നും അധികൃതര്‍ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button