മലയാളത്തിലെ രണ്ട് സൂപ്പർ സ്റ്റാറുകൾ ഒരുമിച്ചെത്തിയ ചിത്രമായിരുന്നു ഹരികൃഷ്ണൻസ്.രണ്ട് നായകന്മാർ ഒരു നായിക ആ ചിത്രത്തിന്റെ ഹൈലൈറ് ആയിരുന്നു.ചിത്രത്തിലെ നായികയെ ആരും അത്രവേഗം മറക്കില്ല.ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്ന ജൂഹി ചൗള എന്ന നായിക വീണ്ടും സിനിമാ രംഗത്തേക്ക് കടക്കുകയാണ്.
അഭിനയരംഗത്ത് കത്തി നിൽക്കുന്ന സമയത്ത് ചില ചിത്രങ്ങൾ ജൂഹിക്ക് നഷ്ടമായി.അതിനെക്കുറിച്ച് താരം പറഞ്ഞതിങ്ങനെ. ആ ചിത്രങ്ങൾ എന്നെ തേടി വരുന്നത് എന്റെ കരിയറിന്റെ ഏറ്റവും തിരക്കുള്ള സമയത്താണ്. ദാർ, ഹം ഹെയ് രഹി പ്യാർ കെ തുടങ്ങിയ ചിത്രങ്ങൾ ആ സമയത്തായിരുന്നു. ഈ ചിത്രങ്ങളുടെ നേട്ടം തന്നെ വലുതാണ്. അതുകൊണ്ടു തന്നെ ചെയ്യാതെ പോയ സിനിമകളെക്കുറിച്ചു ഞാൻ ഓർമിക്കാറില്ല.
എന്റെ സിനിമകളും കഥാപാത്രവും ശ്രദ്ധിക്കപ്പെടുമ്പോൾ, അതു പ്രേക്ഷകർ അംഗീകരിക്കുമ്പോൾ ഞാൻ എന്താണു ചെയ്തതെന്നോർത്ത് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. പിന്നെ ചെയ്യാതെ പോയ ചിത്രങ്ങളെക്കുറിച്ച് ചോദിക്കുമ്പോൾ ഞാൻ തമാശയ്ക്കു പറയാറുണ്ട്, കരിഷ്മ കപൂറിനെ സ്റ്റാറാക്കുന്നത് ഞാനാണ് എന്ന്. ആ ചിത്രങ്ങൾ എന്നിൽ നിന്നും കരിഷ്മയിലേക്കെത്തിയപ്പോൾ അത് അവർക്കും വലിയ വിജയങ്ങളാണ് നൽകിയത്. നമുക്ക് ഒരു താരപദവി കിട്ടുമ്പോൾ നമ്മൾ അതിനെ നിലനിർത്തുകയും വീണ്ടും പ്രയത്നിക്കുകയും വേണം. ആ പാതയിലൂടെയാണ് സഞ്ചരിച്ചതെന്നും താരം പറഞ്ഞു.
Post Your Comments