GeneralNEWS

ഈ കുട്ടികള്‍ നാടകം കളിച്ചത് എന്തിനാണെന്ന് അറിഞ്ഞാല്‍ ആരും കൈയ്യടിക്കും;അഭിനന്ദിക്കാം ഈ പ്രതിഭകളെ

ട്രിവാൻഡ്രം ഇന്‍റര്‍നാഷനൽ സ്കൂൾ വിദ്യാർഥികള്‍ ടാഗോര്‍ ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ നാടകം കളിച്ചത് അവര്‍ക്ക് പ്രശംസ കിട്ടാനോ, ആസ്വാദകരുടെ ശ്രദ്ധപിടിച്ചു പറ്റാനോ ആയിരുന്നില്ല. വിവിധ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കുമുള്ള അടിസ്ഥാന സൗകര്യത്തിനും മറ്റു ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയായിരുന്നു ഇവര്‍ നാടകം അവതരിപ്പിച്ചത്. കുട്ടികള്‍ക്ക് എല്ലാവിധ പിന്തുണയുമായി അധ്യാപകരും ഒപ്പമുണ്ട്. ജനറൽ ആശുപത്രിയിലെ ഒൻപതാം വാർഡിലേക്കു വീൽചെയറുകൾ വാങ്ങിനൽകിയ ഇവര്‍, അട്ടപ്പാടി ആദിവാസി മേഖലയിലെ വികസന പ്രവർത്തനങ്ങൾക്കും പണം കണ്ടെത്തി. സി.എസ്.ലെവിസിന്‍റെ നോവലായ ‘ദ ലയൺ ദ വിച്ച് ആൻഡ് ദ വാർഡ്രോബ് നാർനിയ’യുടെ നാടപകരൂപമാണ് കുട്ടികള്‍ അവതരിപ്പിച്ചത്. നാടകത്തിന്റെ ടിക്കറ്റ് തുക ഉപയോഗിച്ചായിരുന്നു ഇവരുടെ സന്നദ്ധ പ്രവര്‍ത്തനം.

shortlink

Related Articles

Post Your Comments


Back to top button