GeneralIndian CinemaKollywoodLatest NewsNEWSWOODs

മോദി സര്‍ക്കാര്‍ തിരക്കിലാണോ? ശീതകാല സമ്മേളനം വൈകുന്നതില്‍ പര്‍ഹാസവുമായി നടന്‍ പ്രകാശ് രാജ്

ദേശീയ താല്പര്യത്തിന്റെ പേരില്‍ തന്റെ അഭിപ്രായങ്ങള്‍ മൂടി വയ്ക്കുന്ന ഒരു വ്യക്തിയല്ല നടന്‍ പ്രകാശ് രാജ്. തെറ്റെന്നു തോന്നുന്ന വിഷയങ്ങളില്‍ ശക്തമായ ഭാഷയില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്താന്‍ പലപ്പോഴും ഇദ്ദേഹം ശ്രമിക്കാറുണ്ട്. പത്രപ്രവർത്തകനായ ഗൗരി ലങ്കേഷിന്റെ ക്രൂര കൊലപാതകത്തിനു നേരെയുള്ള സര്‍ക്കാരിന്റെ അലംഭാവത്തിനു നേരെ ശബ്ദം ഉയർത്തയ ആദ്യ വ്യക്തികളിൽ ഒരാളായിരുന്നു പ്രകാശ് രാജ്. കൂടാതെ രാജ്യത്തെ വലിയൊരു വിവാദമായി മാറിയിരിക്കുന്ന സഞ്ജയ് ലീലാ ബൻസാലിയുടെ പത്മാവതിയ്ക്ക് ആദ്യ പിന്തുണയുമായി എത്തിയ തെന്നിന്ത്യന്‍ താരം കൂടിയാണ് പ്രകാശ് രാജ്.

പാർലമെൻറിൻറെ ശൈത്യകാല സമ്മേളനം തുടങ്ങുന്നതിലെ കാലതാമസത്തെക്കുറിച്ച് വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് താരം. justasking എന്ന ഹഷ്ടാഗോടുകൂടി എന്തുകൊണ്ട് ശീതകാല സമ്മേളനം നടക്കുന്നില്ല എന്ന ചോദ്യം ഉന്നയിച്ചിരിക്കുകയാണ് നടന്‍. നിരവധി ചോദ്യങ്ങളും അതിനുത്തരങ്ങള്‍ സ്വയം കണ്ടെത്തിയുമായിരുന്നു ഇത്തവണത്തെ പ്രകാശ് രാജിന്റെ ട്വിറ്റര്‍. എന്തുകൊണ്ട് ശീതകാല സമ്മേളനം വൈകുന്നു എന്ന ചോദ്യത്തിന് മൂന്ന് ഉത്തരങ്ങള്‍ പ്രകാശ് രാജ് തന്നെ കണ്ടെത്തിയിരിക്കുന്നു. ശീതകാലസമ്മേളനം എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന നിലയില്‍ തണുപ്പ് ആരംഭിച്ചിട്ടില്ലെന്നാണ് ഒരുത്തരം. രണ്ടാമത്തെ ഉത്തരം മോദിയെ പ്രത്യക്ഷത്തില്‍ കടന്നാക്രമിക്കുന്നതാണ്. മോദി വിദേശത്താണോ എന്ന് വ്യഖ്യാനിക്കുന്നതാണ് രണ്ടാമത്തെ ഉത്തരം. കടുത്ത വേനലായതായിരിക്കാം എന്ന് മറ്റൊരു ഉത്തരവും ശീതകാല സമ്മേളനം നീട്ടിവെക്കാന്‍ കാരണമായി പ്രകാശ് രാജ് കണ്ടെത്തിയിരിക്കുന്നത്.

ഇത്തവണത്തെ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഡിസംബര്‍ 15 മുതല്‍ ജനുവരി അഞ്ചുവരെയാണ് നടക്കുന്നത്. പരമ്ബരാഗതമായി ശീതകാല സമ്മേളനം നവംബര്‍ മൂന്നാം ആഴ്ച മുതല്‍ ഡിസംബര്‍ മൂന്നാം ആഴ്ച വരെയാണു നടക്കുക.

shortlink

Related Articles

Post Your Comments


Back to top button