കലാ സാംസ്‌കാരിക, പരിസ്ഥിതി രംഗങ്ങളിലെ സമര്‍പ്പിത വ്യക്തിത്വങ്ങള്‍ക്ക് നല്‍കുന്ന ജടായു ശില്പ പുരസ്‌കാരം പ്രഖ്യാപിച്ചു. കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി കലാ സാംസ്കാരിക രംഗത്തു തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടന്‍ നെടുമുടി വേണുവാണ് ഈ വര്‍ഷത്തെ പുരസ്കാരത്തിന് അര്‍ഹനായത്.
ഭാരതീയ കലാ സാംസ്കാരിക രംഗത്തെ അഭിമാനമായി ഉയര്‍ന്നു വരുന്ന ചടയ മംഗലത്തെ ജടായു ശില്പത്തിന്റെ പേരിലാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും ജടായു ശില്പത്തിന്റെ ചിത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി കലാ സാംസ്‌കാരിക രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് നെടുമുടി വേണുവിനെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്തതെന്ന് ജടായുവിന്റെ ശില്പിയായ രാജീവ് അഞ്ചല്‍ അറിയിച്ചു. 26 ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ട്രിവാന്‍ഡ്രം ഫിലിം ഫ്രറ്റേണിറ്റിയും വയലാര്‍ സാസ്‌കാരിക വേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന നടനം വേണു ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും.
Post Your Comments