മലയാള സിനിമയിലെ നായക നടന്മാര്ക്ക് അവരവരുടെ പ്രായം അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് നടന് നെടുമുടി വേണു. എന്നാല്‍ മറ്റു ഭാഷകളിലേത് പോലെ ഇവിടുത്തെ സൂപ്പര്‍ സ്റ്റാര്‍ സങ്കല്‍പ്പം അത്ര തീവ്രമല്ലെന്നും, നമ്മുടെ സൂപ്പര്‍ താരങ്ങള്‍ സാധാരണക്കാര്‍ തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന ചില പ്രേക്ഷകരെയും അദ്ദേഹം വിമര്‍ശിക്കുന്നുണ്ട്. ‘പുലിമുരുകന്’ സിനിമ കാണുന്നത് പോലെയല്ല ‘തന്മാത്ര’ കാണേണ്ടത്. ‘തന്മാത്ര’ കാണുമ്പോള്‍ ബഹളം ഉണ്ടാക്കിയവരുണ്ട്, എന്നാല്‍ ‘പുലിമുരുകന്’ അങ്ങനെയായിരുന്നില്ല. ഗൗരവമുള്ള സിനിമകള്‍ അതേ രീതിയില്‍ കാണാന്‍ പ്രേക്ഷകര്‍ പഠിക്കണമെന്നും നെടുമുടി വേണു അഭിപ്രായപ്പെടുന്നു, മനോരമയുടെ ‘നേരെ ചൊവ്വേ’ എന്ന അഭിമുഖ പരിപാടിക്കിടെയായിരുന്നു നെടുമുടി വേണുവിന്റെ പ്രതികരണം.
Post Your Comments