
നീണ്ടവര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റൈല്‍ മന്നന്‍ രജനീകാന്തും മലയാളത്തിന്‍റെ മെഗാ താരം മമ്മൂട്ടിയും പുതിയ ചിത്രത്തിനായി ഒന്നിക്കുന്നു. നവാഗതനായ ഭാവെയുടെ ‘പാസയാടന്‍’ എന്ന മറാത്തി ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകനായ ബാലകൃഷ്ണ സര്‍വേയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മറ്റൊരു രാജനീകാന്ത് ചിത്രമായ പാ രഞ്ജിന്‍റെ ‘കാലകരികാല’യില്‍ മമ്മൂട്ടി അഭിനയിക്കുന്നതായി വാര്‍ത്തകള്‍ ഉണ്ട്. ചിത്രത്തില്‍ ചെറിയ റോളിലാണെങ്കിലും പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.
Post Your Comments