നാദിര്‍ഷ, രമേശ് പിഷാരടി എന്നിവര്‍ക്ക് പുറമേ മിമിക്രി കലാകാരനും നടനുമായ കോട്ടയം നസീറും സംവിധാന രംഗത്തേക്ക്. ‘ടോര്‍ച്ച്’ എന്ന് പേരിട്ടിരിക്കുന്ന തന്റെ പുതിയ ചിത്രത്തില്‍ നായകനാകുന്നത് അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയനായ യുവസൂപ്പര്‍ താരം ശരത് കുമാര്‍ (അപ്പാനി രവി) ആണ്. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭ്യമാകും. ഒട്ടേറെ നര്‍മ വേഷങ്ങളിലൂടെ പ്രേക്ഷകനെ ചിരിപ്പിച്ച കോട്ടയം നസീര്‍ ഇനിമുതല്‍ ഫിലിം മേക്കറുടെ റോളില്‍ ക്യാമറയ്ക്ക് പിന്നിലുണ്ടാകും.
സിദ്ധിഖ് – ലാല്‍ ഉള്‍പ്പടെ മിമിക്രി രംഗത്ത് നിന്ന് സംവിധാന രംഗത്തേക്ക് എത്തിയ മിക്ക സംവിധായകരും മലയാളത്തിലെ ഹിറ്റ്സംവിധായകരായി പേരെടുത്തിട്ടുണ്ട്.കോട്ടയം നസീര്‍ ഒരുക്കുന്ന കന്നി ചിത്രം ‘ടോര്‍ച്ച്’ ഒരു മികച്ച സിനിമയാകട്ടെ എന്ന് ആശംസിക്കുന്നു
Post Your Comments