
ബോളിവുഡിലെ പ്രിയതാരമാണ് റാണി മുഖർജി.അഭിനയത്തിന് പ്രാധാന്യം നല്കുന്ന താരത്തിന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ റാണി ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഭര്‍ത്താവും സംവിധായകനുമായ ആദിത്യ ചോപ്രയോട് സിനിമയെക്കുറിച്ചല്ല താന്‍ സംസാരിക്കാറുള്ളതെന്ന് താരം പറയുന്നു.
ഭർത്താവിനൊപ്പം പുതിയ സിനിമ ചെയ്യുക എന്നതല്ല ജീവിതത്തിലെ വലിയ കാര്യമെന്ന് താരം പറഞ്ഞു.അടുത്ത കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനെന്നും സിനിമയിലേക്ക് തന്നെ ക്ഷണിക്കരുതെന്നും അദ്ദേഹത്തോട് പറയാറുണ്ടെന്നും താരം വെളിപ്പെടുത്തി.
Post Your Comments