സിനിമാ മേഖലയിലെ ജാതി വിവേചനങ്ങളെക്കുറിച്ച് നടന്‍ ഹരീഷ് പേരടി. പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കുമൊന്നും കഥയുമില്ലാ ജിവിതവുമില്ലായെന്നും മണി നായകനായപ്പോൾ ആ ചിത്രങ്ങളെ സംവരണ സിനിമകളായി കണക്കാക്കിയെന്നും ഹരീഷ് പേരടി പറയുന്നു.
ഹരീഷ് പേരടിയുടെ പോസ്റ്റ്
നായകൻ ഹിന്ദുവാണെങ്കിൽ നായരായിരിക്കും….ക്രസ്ത്യാനിയാണെങ്കിൽ കത്തോലിക്കനായിരിക്കും…. മുസ്ലിം മാണെങ്കിലും സ്ഥിതി ഇതുതന്നെ വെളുത്ത നിറമുള്ള തറവാടി… പട്ടികജാതിക്കാർക്കും പട്ടികവർഗ്ഗക്കാർക്കുമൊന്നും കഥയുമില്ലാ ജിവിതവുമില്ലാ സിനിമയിൽ…. ഇനി എപ്പോഴെങ്കിലും ഇവന്റെ കഥ പറയാൻ ആരെങ്കിലും തെയ്യാറായാൽ വെളുത്ത സവർണ്ണനായ താരത്തെ കരിപുശി ദളിതനാക്കും…. സകലകലാവല്ലഭനായ കലാഭവൻ മണിക്ക് ഹാസ്യ നടനായി എല്ലാ സവർണ്ണ സിനിമകളിലും സ്ഥാനമുണ്ടായിരുന്നു …. പക്ഷെ മണി നായകനായപ്പോൾ അതിനെ മണി സിനിമകൾ എന്ന പേരിൽ സംവരണ സിനിമകളായി കണക്കാക്കപ്പെട്ടു…. എന്നാൽ എല്ലാ സവർണ സിനിമകളും കോടി ക്ലബിൽ കയറണമെങ്കിൽ 60 ശതമാനത്തിലും അധികമുള്ള പാവപ്പെട്ട ദളിതൻ ടിക്കറ്റെടുത്ത് തിയ്യറ്ററിൽ കയറണം…
Post Your Comments